മലപ്പുറത്ത് മൂന്നുപേർക്കു വെട്ടേറ്റു; രണ്ടുപേർ മുസ്‌ലിം ലീഗ് - കോൺഗ്രസ് അനുഭാവികള്‍

malappuram-map
SHARE

തിരൂർ∙ പറവണ്ണയിൽ രണ്ടിടത്തുവച്ചായി മൂന്നു പേർക്കു വെട്ടേറ്റു. പറവണ്ണ സ്വദേശികളായ ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണു വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ജംഷീറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ തിരൂർ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരുക്കു ഗുരുതരമല്ല. വെട്ടേറ്റ രണ്ടുപേർ മുസ്‌ലിം ലീഗ് - കോൺഗ്രസ് അനുഭാവികളാണെങ്കിലും ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നതു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രി 11നും 12നും ഇടയിലാണു സംഭവം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA