നോട്ട് അസാധുവാക്കലിനു ശേഷം ഉദ്യോഗസ്ഥനിൽനിന്ന് 60 ലക്ഷം തട്ടി; ഗായിക അറസ്റ്റിൽ

Shikha-Raghav
SHARE

ന്യൂഡൽഹി∙ നോട്ട് അസാധുവാക്കൽ സമയത്ത് വിരമിച്ച സർക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിയ ഗായിക അറസ്റ്റിൽ. ഹരിയാനയിലാണു സംഭവം. 2016ൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് വിരമിച്ച ഉദ്യോഗസ്ഥനിൽനിന്നു തട്ടിയെടുത്തത്.

2016ൽ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങിൽ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകൾ മാറി പുതിയ നോട്ട് നൽകാമെന്ന് അവർ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പവനെ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവർഷത്തിനുശേഷമാണ് പിടിച്ചത്. ഹരിയാനയിൽ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡൽഹിയിലെത്തിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA