പത്താംതരം തുല്യതാ പരീക്ഷ: 15,653 പേർ വിജയിച്ചു; വിജയ ശതമാനം 90. 89%

exam
SHARE

തിരുവനന്തപുരം∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പത്താംതരം തുല്യതാ പരീക്ഷയിൽ 15,653 പേർ വിജയിച്ചു. 90.89 ശതമാനമാണു വിജയം. മലപ്പുറം തിരൂരങ്ങാടി എസ്എൻഎംഎച്ച്എസിൽ പരീക്ഷ എഴുതിയ കെ.‌കെ. സയ്യിദ് ഹാഷിർ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത്. 2007ൽ ആരംഭിച്ച പത്താംതരം തുല്യത കോഴ്സിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണത്തേത്.  വിജയിച്ചവരിൽ 22 ട്രാൻസ്‍ജെൻഡറുകളും ഉൾപ്പെടുന്നു. തിരുവനന്തപുരത്തു പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്‍ജെൻഡറുകളും വിജയിച്ചു. 6 പേരാണ് ഇവിടെ കരമന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയത്.

സംസ്ഥാനത്തു മൊത്തം 25 ട്രാൻസ്‌ജെൻഡറുകളാണു കഴിഞ്ഞ നവംബർ 9 ന് നടന്ന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത പരീക്ഷ എഴുതിയത്. കൊല്ലത്തായിരുന്നു ഏറ്റവും കൂടുതൽ പേർ എഴുതിയത് - 9. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി രണ്ടു പേർ വീതവും പത്തനംതിട്ട, ഇടുക്കി, കാസർകോട്, തൃശൂർ ജില്ലകളിലായി ഒരാൾ വീതവും പരീക്ഷ എഴുതി. വിജയികൾക്കു സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യത കോഴ്സിൽ ചേരാം. ജനുവരി 27 ന് ഒന്നാംവർഷ റജിസ്ട്രേഷൻ ആരംഭിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA