വടക്കഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; സിപിഎം നേതാവിന്റെ നിലയും ഗുരുതരം

palakkad-map
SHARE

പാലക്കാട്∙ വ‍ടക്കഞ്ചേരി കെ‍ാന്നഞ്ചേരി ആർഎസ്എസ് പ്രവർത്തകൻ ഷിജു(26)വിന് ഇന്നലെ അർധരാത്രി വെട്ടേറ്റു. തലയ്ക്കും മുഖത്തും പരുക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലേക്കു നടന്നുപേ‍ാകുമ്പേ‍ാൾ സ്ഥലത്തെ കല്യാണമണ്ഡപത്തിനു സമീപത്തുവച്ചാണു വെട്ടേറ്റതെന്നു പെ‍ാലീസ് പറഞ്ഞു. കണ്ണമ്പ്രയിൽ ആർഎസ്എസ് പ്രവർത്തകൻ സനേഷിന്റെ വീടിനുനേരെ പെട്രേ‍ാൾ ബേ‍ാംബറുണ്ടായി. ആർക്കും പരുക്കില്ല.

അതേസമയം, ആലത്തൂർ കേ‍ാടതി പരിസരത്തുവച്ചു വെട്ടേറ്റ സിപിഎം കണ്ണമ്പ്ര ലേ‍ാക്കൽ സെക്രട്ടറി സുരേന്ദ്രന്റെ നില ഗുരുതരമായി തുടരുകയാണ്. സ്ഥലത്തു കനത്ത പെ‍ാലീസ് ബന്തവസുണ്ട്. സുരേന്ദ്രനെ അക്രമിച്ചതിൽ പ്രതിഷേധിച്ചു വടക്കഞ്ചേരിയിൽ ഇന്നു വൈകിട്ടു സിപിഎം പ്രതിഷേധയേ‍ാഗം നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA