ട്രംപിനെ വീഴ്ത്തി പ്രസിഡന്റാകാൻ തുൾസിയും; അടുത്തയാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിക്കും

Tulsi-Gabbard
SHARE

വാഷിങ്ടൻ ∙ ഡോണള്‍ഡ് ട്രംപിനു പ്രസിഡന്റ് പദവിയില്‍ രണ്ടാമതൊരവസരം കൊടുക്കരുതെന്നുറച്ചു ഡെമോക്രാറ്റ് പാളയത്തില്‍ വനിതാ മുന്നേറ്റം. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള തീപാറും മല്‍സരത്തിന് എലിസബത്ത് വാറനു പിന്നാലെ തുൾസി ഗബാർഡും. അടുത്തയാഴ്ച സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും. ഇന്ത്യൻ വംശജ കമല ഹാരിസ് ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ കൂടി പാര്‍ട്ടിയിലെ പ്രാഥമിക മല്‍സരത്തിനായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നാണു റിപ്പോര്‍ട്ട്.

യുഎസ് പാർലമെന്റിലെ ആദ്യ ഹിന്ദു അംഗമാണു തുൾസി (37). അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യൻ ബന്ധം. ഹവായിയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്ഗീതയില്‍ൽ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. പിതാവ് മൈക്ക് ഗബാര്‍ഡ് ഹവായ് സ്റ്റേറ്റ് സെനറ്ററാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA