വിവാഹിതരെ വൈദികരാക്കുന്നത് പരിഗണിക്കാമെന്ന് മാർപാപ്പ

Pope-Francis
SHARE

മാർപാപ്പയുടെ വിമാനത്തിൽ നിന്ന്∙ കത്തോലിക്ക സഭയിൽ വൈദികർക്കു നിർബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളിൽ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാൻസിസ് മാർപാപ്പ.

വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതൽ പ്രാർഥനയും ആലോചനയും ആവശ്യമാണെന്നും പാനമയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർപാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

വൈദികരുടെ കുറവ് പലയിടത്തും സഭയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇവാൻജലിക്കൽ, പെന്തക്കോസ്ത് സഭകളിലും കത്തോലിക്ക സഭയിലെ പൗരസ്ത്യ റീത്തുകളിലെ ചിലതിലും വിവാഹിതരാകുന്നത് വൈദികരാകുന്നതിനു തടസ്സമല്ല. ഇതു കത്തോലിക്ക സഭ മുഴുവൻ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA