sections
MORE

കൂച്ച് ബിഹർ: കേരളം ക്വാർട്ടറിൽ; ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന് വീണ്ടും സെഞ്ചുറി

cooch-bihar-kerala-team-selfie
SHARE

ഓങ്കോൾ∙ ക്യാപ്റ്റൻ വത്സൽ ഗോവിങിന്റെ ബാറ്റിങ് മികവിൽ കേരളം അണ്ടർ 19 കുച്ച് ബിഹർ ട്രോഫി ക്വാർട്ടറിൽ. ഗ്രൂപ്പ് ഘട്ടത്തിൽ ആന്ധ്രയ്ക്കെതിരായ അവസാന മൽസരം സമനിലയിലായതോടെയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സ് ലീഡ് നേടിയ കേരളത്തിന് മൽസരത്തിൽനിന്നു 3 പോയിന്റ് ലഭിച്ചു. സ്കോർ കേരളം 339, 313; ആന്ധ്ര 335, 2 വിക്കറ്റിന് 100.

ആദ്യ ഇന്നിങ്സിൽ 139 റൺസെടുത്ത കേരള ക്യാപ്റ്റൻ വത്സൽ ഗോവിങ് രണ്ടാം ഇന്നിങ്സിലും (116) സെഞ്ചുറി നേടി. ആദ്യ ഇന്നിങ്സിൽ 74 റൺസെടുത്ത വരുൺ നായനാർ രണ്ടാം ഇന്നിങ്സിൽ 49 റൺസെടുത്തു. 28 മുതൽ 31 വരെ ആലപ്പുഴയിൽ നടക്കുന്ന ക്വാർട്ടറിൽ മഹാരാഷ്ട്രയാണു കേരളത്തിന്റെ എതിരാളികൾ. 

കുച്ച് ബിഹർ ട്രോഫി സീസണിൽ ഏറ്റവും അധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ലക്ഷ്യമിട്ടാകും വത്സൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങുക. 2014–15 സീസണിൽ 1154 റൺസെടുത്ത പഞ്ചാബ് താരം അൻമോൾപ്രീത് സിങ്ങിന്റെ പേരിലുള്ള റെക്കോർഡ് മറികടക്കാൻ വത്സലിന് ഇനി വേണ്ടത് 25 റൺസ് കൂടി മാത്രം. 7 മൽസരങ്ങളിൽനിന്ന് 1130 റൺസാണ് വത്സലിന്റെ ഇതുവരെയുള്ള നേട്ടം.  

അൻപത്

കുച്ച് ബിഹർ ട്രോഫിയിൽ കളിച്ച 10 ഇന്നിങ്സുകളിൽ എല്ലാത്തവണയും അൻപതിലധികം റൺസ് നേടിയ താരമാണു വത്സൽ. ഒഡീഷയ്ക്കെതിരെ പുറത്താകാതെ നേടിയ 302 റൺസാണ് ഉയർന്ന സ്കോർ. 50,78,302*,146,59,68,74,95,139,116 എന്നിങ്ങനെയാണു താരത്തിന്റെ ഇതുവരെയുള്ള പ്രകടനം. 1130 റൺസാണ് ആകെ സമ്പാദ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA