sections
MORE

നോക്കിയയുടെ 4ജി ‘വണ്ടർ ഫോൺ’ പുറത്തിറങ്ങി, വിപണിയില്‍ വിജയിക്കുമോ?

Nokia-3310
SHARE

ഇക്കാലത്ത് 4ജി ഇല്ലെങ്കില്‍ ആരു ശ്രദ്ധിക്കാന്‍? കമ്പനിക്കു പ്രശസ്തി നേടിക്കൊടുത്ത 3310 എന്ന ഹാന്‍ഡ്‌സെറ്റിനെ ഒരിക്കല്‍കൂടി ഒരുക്കിയിറക്കാന്‍ ആലോചിച്ചപ്പോള്‍ നോക്കിയ ചിന്തിച്ചത് ആ വഴിക്കാണെന്നു തോന്നുന്നു. എന്തായാലും, നോക്കിയ പുരാണത്തിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ 3310 മുത്തപ്പനെ ഒരിക്കല്‍ കൂടി പുതുമോടിയില്‍ ഇറക്കിയിരിക്കുന്നു.

നോക്കിയ 3310 ന്റെ 4ജി പതിപ്പ് ചൈനയിലാണ് അവതരിപ്പിച്ചത്. പുതിയ വേർഷൻ നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനിയായ ആലിബാബ നിർമിച്ച യന്‍ഓഎസില്‍ (YunOS) ആണ് ഫോൺ പ്രവര്‍ത്തിക്കുന്നത്. ബ്ലൂ, ഡാർക്ക് ബ്ലാക്ക് നിറങ്ങളിലാണ് 4ജി വേരിയന്റ് ഹാൻഡസെറ്റുകൾ ലഭിക്കുക.

പുതിയ ഹാന്‍ഡ്‌സെറ്റിലെ ഫീച്ചറുകള്‍:

∙ 2.4 ഇഞ്ച് കളര്‍ ഡിസ്പ്ലെ
∙ 512 എംബി സ്റ്റോറേജ്
∙ 2MP ക്യാമറ, എല്‍ഇഡി ഫ്ലാഷ് സഹിതം
∙ 64GB വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും
∙ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ഹെഡ്‌ഫോണ്‍ ജാക്
∙ പുതുക്കിയ സ്‌നെയ്ക് ഗെയിം ഫോണിനൊപ്പം കിട്ടും
∙ 1200 എംഎഎച്ച് ബാറ്ററി (12 ദിവസം സ്റ്റാൻഡ്ബൈ സമയം)

പഴയ ലുക്കിലുള്ള ഹാൻഡ്സെറ്റുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ ഇറക്കിയിരിക്കുന്നത്. കടുത്ത നോക്കിയ ഗൃഹാതുരത്വം മനസില്‍ സൂക്ഷിക്കുന്നവര്‍ തങ്ങളുടെ രണ്ടാമത്തെ ഹാന്‍ഡ്‌സെറ്റായി എങ്കിലും 3310 വാങ്ങുമെന്നും നോക്കിയ കരുതുന്നുണ്ടാവണം. അതുകൊണ്ടാണല്ലൊ അവര്‍ ഈ ഫോണിന് പെട്ടെന്നു ക്ഷീണിക്കാത്ത, 22 മണിക്കൂര്‍ ടോക്-ടൈം കിട്ടുന്ന ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

തങ്ങളുടെ ഫോണ്‍ ഉപയോഗിച്ച്, 'ദിവസം മുഴുവന്‍ സംസാരിക്കൂ, ഫോട്ടോ എടുക്കൂ, സ്‌നെയ്ക് ഗെയ് കളിക്കൂ,' എന്നൊക്കെയാണ് നോക്കിയ പറയുന്നത്. 67 ഡോളര്‍ വില പ്രതീക്ഷിക്കുന്ന ഹാന്‍ഡ്‌സെറ്റിന് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമോ? കാത്തിരുന്നു കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA