പുതുവർഷത്തിൽ സർവസൗഭാഗ്യങ്ങൾ; കൂടെ കൂട്ടാം ഈ നിറങ്ങൾ

നിറങ്ങൾ ജീവിതത്തിന് ഉണർവേകുന്ന ഒന്നാണ് .ഓരോരുത്തർക്കും ഓരോ ഇഷ്ടനിറങ്ങൾ ഉണ്ടാവും. സൂര്യരാശിപ്രകാരം ചില നിറങ്ങൾ ചില രാശിക്കാർക്ക് ഭാഗ്യം നൽകുന്നവയാണ് , ചില നിറങ്ങൾ മറിച്ചും. വിശേഷാവസരങ്ങൾ , ഇന്റർവ്യൂ , മത്സരപരീക്ഷ  എന്നീ  സമയങ്ങളിൽ ഈ ഭാഗ്യനിറങ്ങളെ കൂട്ട് പിടിക്കുന്നത് ഉത്തമമാണ്. ഭാഗ്യനിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നില്ല , അതേനിറത്തിലുള്ള ആഭരണമോ , പേഴ്‌സോ , തൂവാലയോ കയ്യിൽ കരുതിയാലും മതി. പുതുവർഷത്തിൽ സൂര്യരാശിപ്രകാരം ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഏതൊക്കെ  നിറങ്ങളാണ് ചേരുക എന്ന് നോക്കാം.

മേടം രാശി -Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ചൊവ്വയോട് ആധിപത്യമുള്ള രാശിയാണിത്. പുതുവർഷത്തിൽ ഏരീസ് രാശിക്കാരുടെ ഭാഗ്യനിറം സ്നേഹത്തിന്റെ പ്രതീകമായ പിങ്കാണ്‌. കൂടാതെ വിശുദ്ധിയുടെയും ഊർജത്തിന്റെയും നിറമായ ചുമപ്പും ഈ രാശിക്കാർക്ക് ഭാഗ്യം നൽകും. കഴിവതും ഇരുണ്ട നിറങ്ങളായ ബ്രൗൺ, കറുപ്പ് എന്നിവ ഒഴിവാക്കുക.

ഇടവം രാശി - Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ശുക്രനു ആധിപത്യമുള്ള രാശിക്കാരാണിവർ. പച്ച നിറമാണ് ഈ വർഷത്തെ ഭാഗ്യനിറം.  മരതക പച്ചയാണ് കൂടുതൽ ഭാഗ്യദായകം. മഞ്ഞ നിറം ഒഴിവാക്കാം. 

മിഥുനം രാശി - Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ബുധന് ആധിപത്യമുള്ള രാശിക്കാരാണ് ഇക്കൂട്ടർ. നീല നിറം ഈ വർഷം നിങ്ങൾക്ക് സർവസൗഭാഗ്യങ്ങളും നൽകും. ഇളം നീല ,പച്ച കലർന്ന നീല എന്നിവയും ഭാഗ്യദായകങ്ങളാണ്.

കർക്കടകം രാശി - Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ചുവപ്പു നിറമാണ് ഈ രാശിക്കാരുടെ ഭാഗ്യനിറം. ഓറഞ്ച്, പച്ച എന്നിവ ഒഴിവാക്കാം. 

ചിങ്ങം രാശി - Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

സൂര്യദേവന് ആധിപത്യമുള്ള രാശിക്കാരാണ് ഇക്കൂട്ടർ. പുതുവർഷത്തിൽ മഞ്ഞ നിറമാണ് ഇക്കൂട്ടർക്ക് ഭാഗ്യദായകം. കൂടാതെ കടും നിറങ്ങളായ ചുവപ്പ്, പച്ച എന്നിവയും നന്ന്. 

കന്നി രാശി - Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ഇക്കൂട്ടരുടെ അധിപൻ ഭൂമിയാണ്. പർപ്പിൾ നിറമാണ് നിങ്ങളുടെ ഈ വർഷത്തെ ഭാഗ്യനിറം. വയലറ്റ്, വൈൻ റെഡ്, മജന്ത എന്നീ നിറങ്ങളും നന്ന്. പച്ച, കറുപ്പ് എന്നീ നിറങ്ങൾ ഒഴിവാക്കാം. 

തുലാം രാശി - Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ശുക്രനാണ് ഈ രാശിക്കാരുടെ അധിപതി. നേവി ബ്ലൂ ആണ് ഇക്കൂട്ടരുടെ ഭാഗ്യ നിറം. പച്ച ,പിങ്ക് , മെറൂൺ തുടങ്ങിയ നിറങ്ങളും നന്ന്. ഓറഞ്ച്, മഞ്ഞ ഒഴിവാക്കാം.

വൃശ്ചികം രാശി -Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ഈ രാശിക്കാരുടെ അധിപതി ചൊവ്വയാണ്. കറുപ്പാണ്  ഭാഗ്യ നിറം. മഞ്ഞ, പച്ച നിറങ്ങൾ ഒഴിവാക്കാം. 

ധനു രാശി - Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പച്ച നിറമാണ് ഇക്കൂട്ടരുടെ ഭാഗ്യനിറം. മഞ്ഞ, നീല ഒഴിവാക്കാം.

മകരം രാശി - Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ശനിയാണ് ഈ രാശിക്കാരുടെ അധിപൻ. ഇളം നീലയും വെളുപ്പുമാണ് ഭാഗ്യ നിറങ്ങൾ. 

കുംഭം രാശി- aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഓറഞ്ച് നിറമാണ് ഇക്കൂട്ടരുടെ ഭാഗ്യ നിറം. ചുവപ്പ് ഒഴിവാക്കാം. 

മീനം രാശി- pisces -പീസസ് (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മഞ്ഞ ,പച്ച എന്നീ നിറങ്ങളാണ് പുതുവർഷത്തിൽ ഇക്കൂട്ടർക്ക് ഭാഗ്യദായകങ്ങളായ നിറങ്ങൾ. ചാരനിറം, ബ്രൗൺ ഒഴിവാക്കാം.