നിങ്ങൾക്കു ചേർന്ന മുഹൂർത്തങ്ങൾ

(2019 ജനുവരി 15 മുതൽ ഫെബ്രുവരി 12 വരെ)

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ചേർന്ന നിരവധി ശുഭമുഹൂർത്തങ്ങൾ ഉള്ള മാസമാണ് മകരം. വിവാഹം, ഗൃഹപ്രവേശനങ്ങൾ, വാഹന ഭൂമി ക്രയവിക്രയം എന്നിവയ്ക്കു ചേർന്ന ശുഭമുഹൂർത്തങ്ങൾ ഈ മാസത്തിലുണ്ട്. മാസം മുഴുവനും ബുധന് മൗഢ്യം ഉള്ളതിനാൽ വിദ്യാരംഭത്തിന് മാസം ചേർന്നതല്ല.

വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമാണിത്. മകരം 12 (ജനുവരി 26) വാസ്തുപുരുഷന്‍ നിദ്രവിട്ടുണരുന്ന ദിവസമാണ്. അന്നു പകൽ 10:52 മുതൽ 11:28 വരെയുള്ള സമയം ഗൃഹാരംഭ പ്രവേശനങ്ങൾക്ക് ചേർന്നതാണ്.

ജനുവരി 15 (മകരം 1, ചൊവ്വ)

പകൽ 01:55 വരെ അശ്വതി. ഒപ്പം രാത്രി 12:44 വരെ ശുക്ലപക്ഷനവമി. മാസത്തിലെ ഭരണി, ശുക്ലപക്ഷനവമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മകരച്ചൊവ്വ ഇന്നാണ്. ദേവിക്ക് പൊങ്കാല സമർപ്പിച്ച് ഐശ്വര്യസമൃദ്ധി കൈവരുത്തുവാൻ വേണ്ട പ്രാർഥനകൾ നടത്തുക. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലമാണ്. പണമിടപാടുകൾ നടത്തുന്നതിന് ദിനം അനുകൂലമാണ്.

ജനുവരി 16 (മകരം 2, ബുധൻ)

പകൽ 02:11 വരെ ഭരണി. തുടർന്ന് കാർത്തിക. ഒപ്പം 12:03 വരെ ശുക്ലപക്ഷദശമി. മാസത്തിലെ കാർത്തിക, ശുക്ലപക്ഷദശമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. പകൽ 02:11 വരെ പിണ്ഡനൂൽ ദോഷം നിലനിൽക്കുന്നതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പകൽ 02:11 നു ശേഷം അഗ്നിനക്ഷത്ര ബന്ധം ഉണ്ട്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 17 (മകരം 3, വ്യാഴം)

പകൽ 01:40 വരെ കാർത്തിക. തുടർന്ന് രോഹിണി. ഒപ്പം രാത്രി 10:34 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ രോഹിണി, ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം കാർത്തിക പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 01:40 വരെ അഗ്നിനക്ഷത്ര ബന്ധമുള്ളതിനാൽ ദിനം ശുഭകാര്യങ്ങൾക്കു ചേർന്നതല്ല. മദ്ധ്യാഹ്നത്തിനു ശേഷം ദിനം മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ഉപയോഗിക്കാം. വാഹനം വാങ്ങുന്നതിനും, ഭൂമി, പണം കൊടുക്കൽ വാങ്ങൽ ഇവയ്ക്കും ദിനം ചേർന്നതാണ്. ചോതി വിശാഖം, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 18 (മകരം 4, വെള്ളി)

പകൽ 12:24 വരെ രോഹിണി. തുടർന്ന് മകയിരം. ഒപ്പം രാത്രി 10:22 വരെ ശുക്ലപക്ഷ ദ്വാദശി. മാസത്തിലെ മകയിരം, ശുക്ലപക്ഷ ദ്വാദശി ശ്രാദ്ധം രോഹിണി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 12:34 വരെ മൃത്യു യോഗം.ഈ ദിനം മംഗളകർമ്മങ്ങൾക്ക് ചേർന്നതല്ല. ചോതി, മകയിരം, ചിത്തിര, അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലമാണ്.

ജനുവരി 19 (മകരം 5, ശനി)

പകൽ 10:30 വരെ മകയിരം. തുടർന്ന് തിരുവാതിര. ഒപ്പം വൈകിട്ട് 05:34 വരെ ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ തിരുവാതിര, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം മകയിരം, തിരുവാതിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ആദ്യമായി വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. പകൽ 10:30 നുശേഷം പിണ്ഡനൂൽദോഷം ഉണ്ട്. തിരുവോണം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലമാണ്.

ജനുവരി 20 (മകരം 6, ഞായർ)

കാലത്ത് 08:06 വരെ തിരുവാതിര. തുടർന്ന് പുണർതം. ഒപ്പം പകൽ 02:10 വരെ ശുക്ലപക്ഷ ചതുർദ്ദശി. തുടർന്ന് പൗർണ്ണമി. മാസത്തിലെ പുണർതം, ശുക്ലപക്ഷ ചതുർദ്ദശി, പൗർണ്ണമി ശ്രാദ്ധം പുണർതം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 08:06 വരെ പിണ്ഡനൂൽദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഉത്രാടം, തിരുവോണം, മകയിരം, കാർത്തിക, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 21 (മകരം 7, തിങ്കൾ)

രാത്രി 02:06 വരെ പൂയം. ഒപ്പം പകൽ 10:45 വരെ പൗർണ്ണമി. തുടർന്ന് കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ പൂയം, കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം പൂയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വിവാഹം, ഗൃഹാരംഭപ്രവേശം ഇവ ഒഴികെയുള്ള മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകൾ നടത്തുന്നതിനും സർക്കാര്‍ കാര്യങ്ങൾക്ക് അപേക്ഷകൾ നൽകുന്നതിനും ദിനം അനുകൂലമാണ്. പൂരാടം, തിരുവാതിര, രോഹിണി, ഭരണി നാളുകാർക്ക് ദിനം പ്രതികൂലമാണ്. സൽസന്താനയോഗമുള്ള ദിനമാണ്.

ജനുവരി 22 (മകരം 8, ചൊവ്വ)

രാത്രി 11:31 വരെ ആയില്യം. ഒപ്പം കാലത്ത് 07:04 വരെ കൃഷ്ണപക്ഷ പ്രഥമ. തുടർന്ന് ദ്വിതീയ. മാസത്തിലെ ആയില്യം, കൃഷ്ണപക്ഷ ദ്വിതീയ ശ്രാദ്ധം ആയില്യം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 11:31 വരെ പിണ്ഡനൂൽദോഷം ഉള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സൽസന്താനയോഗമുള്ള ദിനമല്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക, ചികിത്സ ആരംഭിക്കുക, ഔഷധസേവ ആരംഭിക്കുക എന്നിവയ്ക്ക് ദിനം ചേർന്നതല്ല. മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക നാളുകാർക്ക് ദിനം പ്രതികൂലമാണ്.

ജനുവരി 23 (മകരം 9, ബുധൻ)

രാത്രി 08:46 വരെ മകം. ഒപ്പം രാത്രി 11:59 വരെ കൃഷ്ണപക്ഷ തൃതീയ. മാസത്തിലെ മകം, കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം മകം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. പഠനം ആരംഭിക്കുക. കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ ആരംഭിക്കുക, കൃഷിപ്പണികൾ ആരംഭിക്കുക, ഔഷധസേവ തുടങ്ങുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ദിനം അനുകൂലം. ഉത്രട്ടാതി, രേവതി, തിരുവാതിര, പൂയം, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 24 (മകരം 10, വ്യാഴം)

വൈകിട്ട് 06:21 വരെ പൂരം. ഒപ്പം രാത്രി 08:53 വരെ കൃഷ്ണപക്ഷ ചതുർത്ഥി. മാസത്തിലെ പൂരം, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം പൂരം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ, കൃഷിപ്പണിക്കുള്ള ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ദിനം ചേർന്നതാണ്. സൽസന്താനയോഗമുള്ള ദിനമല്ല. ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം നാളുകാർക്ക് ദിനം അനുകൂലമല്ല.

ജനുവരി 25 (മകരം 11, വെള്ളി)

വൈകിട്ട് 04:24 വരെ ഉത്രം. തുടർന്ന് അത്തം. ഒപ്പം വൈകിട്ട് 06:18 വരെ കൃഷ്ണപക്ഷ പഞ്ചമി. മാസത്തിലെ ഉത്രം, കൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം ഉത്രം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഗുണഫലങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. വിവാഹം, വിവാഹനിശ്ചയം, പുതിയ വസ്ത്രാഭരണങ്ങൾ, ഭൂമി, വാഹനം ഇവ വാങ്ങുക, വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുക എന്നിവയ്ക്ക് ദിനം അനുകൂലമാണ്. പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം അനുകൂലമല്ല.

ജനുവരി 26 (മകരം 12, ശനി)

പകൽ 03:03 വരെ അത്തം. തുടർന്ന് ചിത്തിര. കൃഷ്ണപക്ഷ ഷഷ്ഠി. വൈകിട്ട് 04:19 വരെ കൃഷ്ണപക്ഷ ഷഷ്ഠി. മാസത്തിലെ അത്തം, ചിത്തിര, കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം അത്തം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ദിനം ചേർന്നതാണ്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും പുതിയ വസ്തുക്കൾ വാങ്ങുന്നതിനും ഉത്തമം. ചതയം, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 27 (മകരം 13, ഞായർ)

പകൽ 02:24 വരെ ചിത്തിര. തുടർന്ന് ചോതി. ഒപ്പം കൃഷ്ണപക്ഷ സപ്തമി പകൽ 03:02 വരെ. തുടർന്ന് അഷ്ടമി. മാസത്തിലെ ചോതി, കൃഷ്ണപക്ഷ സപ്തമി, അഷ്ടമി ശ്രാദ്ധം ചിത്തിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. യാത്രകൾ നടത്തുക, പണമിടപാടുകൾ എന്നിവയ്ക്കുത്തമം. മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 28 (മകരം 14, തിങ്കൾ)

പകൽ 02:27 വരെ ചോതി. ഒപ്പം കൃഷ്ണപക്ഷ അഷ്ടമി പകൽ 02:29 വരെ. മാസത്തിലെ വിശാഖം, കൃഷ്ണപക്ഷ നവമി ശ്രാദ്ധം ചോതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീർഘദൂരയാത്രകൾ നടത്തുക, പണമിടപാടുകൾ നടത്തുക, സർക്കാരിലേക്കുള്ള അപേക്ഷകൾ തയാറാക്കി നൽകുക എന്നിവയാവാം. വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനും ദിനം ഉത്തമമാണ്. സൽസന്താനയോഗമുള്ള ദിനമാണ്. രോഹിണി, കാർത്തിക, അത്തം, പൂരം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 29 (മകരം 15, ചൊവ്വ)

പകൽ 03:13 വരെ വിശാഖം. തുടർന്ന് അനിഴം. ഒപ്പം പകൽ 02:09 വരെ കൃഷ്ണപക്ഷ നവമി. മാസത്തിലെ അനിഴം, കൃഷ്ണപക്ഷ ദശമി വിശാഖം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. ഒത്തുതീർപ്പു സംഭാഷണങ്ങൾ നടത്തുക, എഗ്രിമെന്റുകളിലൊപ്പിടുക, വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് അഡ്വാൻസ് നൽകുക എന്നിവയ്ക്ക് ഉത്തമം. കാര്‍ത്തിക, ചിത്തിര, ഉത്രം, മകം നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 30 (മകരം 16, ബുധൻ)

പകൽ 04:39 വരെ അനിഴം. ഒപ്പം പകൽ 03:33 വരെ കൃഷ്ണപക്ഷദശമി. തുടർന്ന് ഏകാദശി. മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. പണമിടപാടുകൾ നടത്തുക, ആദ്യമായി വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുക, നിക്ഷേപങ്ങൾ നടത്തുക, വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി, ഫ്ലാറ്റ്, വീട് എന്നിവ ആദ്യമായി പരിശോധിക്കുക എന്നിവയ്ക്കുത്തമം. അശ്വതി, ഭരണി, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം.

ജനുവരി 31 (മകരം 17, വ്യാഴം)

വൈകിട്ട് 06:39 വരെ തൃക്കേട്ട. ഒപ്പം പകൽ 05:01 വരെ കൃഷ്ണപക്ഷ ഏകാദശി. മാസത്തിലെ തൃക്കേട്ട ശ്രാദ്ധം തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വൈകിട്ട് 06:39 വരെ പിണ്ഡനൂൽദോഷമുണ്ട്. പകൽ 04:39 മുതൽ 08:39 വരെ ഗണ്ഡാന്തസന്ധിദോഷവും നിലനിൽക്കുന്നുണ്ട്. പകൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സൽസന്താനയോഗമുള്ള ദിനമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകൾക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 1 (മകരം 18, വെള്ളി)

രാത്രി 09:06 വരെ മൂലം. ഒപ്പം വൈകിട്ട് 06:59 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ മൂലം, കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം മൂലം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതാണ്. യാത്രകൾ നടത്തുക, പണമിടപാടുകൾ നടത്തുക, സർക്കാർ കാര്യങ്ങൾ സാധിക്കുവാനുള്ള യാത്രകൾ നടത്തുക എന്നിവയ്ക്ക് ദിനം ഉത്തമം. പൂയം, ആയില്യം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 2 (മകരം 19, ശനി)

രാത്രി 11:54 വരെ പൂരാടം. ഒപ്പം രാത്രി 09:18 വരെ കൃഷ്ണപക്ഷ ത്രയോദശി. മാസത്തിലെ പൂരാടം കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമല്ല. രാത്രി 11:54 വരെ പിണ്ഡനൂൽദോഷം ഉണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാല്‍ ഒഴിവാക്കുക. പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 3 (മകരം 20, ഞായർ)

രാത്രി 02:54 വരെ ഉത്രാടം. ഒപ്പം രാത്രി 11:52 വരെ കൃഷ്ണപക്ഷ ചതുർദ്ദശി. മാസത്തിലെ ഉത്രാടം, കൃഷ്ണപക്ഷ ചതുർദ്ദശി ശ്രാദ്ധം ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമല്ല. ദീർഘദൂരയാത്രകൾ സാധിച്ചാൽ ഒഴിവാക്കുക. പണമിടപാടുകൾ, അഡ്വാൻസ് നൽകല്‍ എന്നിവ പാടില്ല. പുണർതം, മൂലം, അനിഴം, ചോതി നാളുകാർക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 4 (മകരം 21, തിങ്കൾ)

രാത്രി പുലരുന്ന 6 മണി വരെ തിരുവോണം. ഒപ്പം രാത്രി 02:33 വരെ അമാവാസി. മാസത്തിലെ തിരുവോണം, അമാവാസി ശ്രാദ്ധം തിരുവോണം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 5 (മകരം 22, ചൊവ്വ)

ദിനം മുഴുവൻ അവിട്ടം. ഒപ്പം രാത്രി 05:15 വരെ ശുക്ലപക്ഷ പ്രഥമ. മാസത്തിലെ അവിട്ടം, ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ബന്ധം ദിവസത്തിനില്ല. പ്രത്യേക ഉദ്ദേശത്തോടെയുള്ള യാത്രകൾ നടത്തുക, പണമിടപാടുകള്‍ നടത്തുക എന്നിവയ്ക്ക് ചേർന്ന ദിനമല്ല. മകയിരം, ചിത്തിര, അവിട്ടക്കാർക്ക് ദിനം ചേർന്നതല്ല.

ഫെബ്രുവരി 06 (മകരം 23, ബുധൻ)

കാലത്ത് 09:07 വരെ അവിട്ടം. തുടർന്ന് ചതയം. ഒപ്പം ദിനം മുഴുവൻ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ ചതയം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. സൽസന്താനയോഗമുള്ള ദിനമാണ്. സിസേറിയൻ പ്രസവങ്ങള്‍ ആവാം. ചിത്തിര, അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട നാളുകാർക്ക് ദിനം ചേർന്നതല്ല.

ഫെബ്രുവരി 7 (മകരം 24, വ്യാഴം)

പകൽ 12:08 വരെ ചതയം. കാലത്ത് 07:52 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ പൂരുരുട്ടാതി, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 12:08 വരെ മൃത്യു യോഗമുണ്ട്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ദിനം ചേർന്നതല്ല. അത്തം, ഉത്രം, തിരുവോണം, അവിട്ടം, ഉത്രാടം, പൂരാടം, പൂയം, ആയില്യം നാളുകാര്‍ക്ക് ദിനം അനുകൂലമല്ല.

ഫെബ്രുവരി 8 (മകരം 25, വെള്ളി)

പകൽ 02:58 വരെ പൂരുരുട്ടാതി. ഒപ്പം കാലത്ത് 10:17 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ ഉത്രട്ടാതി, ശുക്ലപക്ഷ ചതുർത്ഥി ശ്രാദ്ധം പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകൽ 02:08 വരെ പിണ്ഡനൂൽദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഉത്രം, പൂരം, അവിട്ടം, ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്. സൽസന്താനയോഗമുള്ള ദിനമല്ല.

ഫെബ്രുവരി 09 (മകരം 26, ശനി)

പകൽ 05:29 വരെ ഉത്രട്ടാതി. ഒപ്പം പകൽ 12:25 വരെ ശുക്ലപക്ഷ ചതുർത്ഥി. മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. സൽസന്താനയോഗമുള്ള ദിനമാണ്. ചതയം, ഉത്രാടം, മൂലം, മകം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 10 (മകരം 27, ഞായർ)

വൈകിട്ട് 07:36 വരെ രേവതി. ഒപ്പം പകൽ 02:08 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ രേവതി, ശുക്ലപക്ഷ ഷഷ്ഠി ശ്രാദ്ധം രേവതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഔഷധസേവാരംഭം, ഉടമ്പടികളിലൊപ്പിടൽ, യാത്രകൾ, ബിസിനസ്സ് ആരംഭം ഇവയാവാം. മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

ഫെബ്രുവരി 11 (മകരം 28, തിങ്കൾ)

രാത്രി 09:12 വരെ അശ്വതി. ഒപ്പം പകൽ 03:20 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ അശ്വതി, ശുക്ലപക്ഷ സപ്തമി ശ്രാദ്ധം അശ്വതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പണമിടപാടുകൾ നടത്തുക, ഔഷധസേവ ആരംഭിക്കുക, ചികിത്സ ആരംഭിക്കുക തുടങ്ങിയവയ്ക്ക് ദിനം അനുകൂലമാണ്. സൽസന്താനയോഗമുള്ള ദിനമാണ്. അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം നാളുകാര്‍ക്ക് ദിനം പ്രതികൂലമാണ്.

ഫെബ്രുവരി 12 (മകരം 29, ചൊവ്വ)

രാത്രി 10:10 വരെ ഭരണി. ഒപ്പം പകൽ 03:54 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ ശുക്ലപക്ഷ അഷ്ടമി ശ്രാദ്ധം ഭരണി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 10:10 വരെ പിണ്ഡനൂൽദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലം.