വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമം ഈ 12 മണിക്കൂർ; ഭക്തിയോടെ ഭജിച്ചോളൂ, ഫലം ഉറപ്പ്!

ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം.

ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാൽ ഭാഗവും (ഏകദേശം 15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാൽഭാഗവും ചേരുന്ന സമയത്തെയാണ് ഹരിവാസരം എന്നു പറയുന്നത്. അതുകൊണ്ട് ഹരിവാസരം 30 നാഴികയോട് അടുത്ത സമയമാണ്. അതായത്, 12 മണിക്കൂറോളം വരുന്ന സമയമാണ് ഹരിവാസരം. ചിലപ്പോൾ 12 മണിക്കൂറിലധികവും വരും.

ഏകാദശി : അനുഷ്ഠിക്കേണ്ടതെങ്ങനെ?

ഈയാഴ്ചയിൽ ജനുവരി 31ന് ഏകാദശിവ്രതം വരുന്നുണ്ട്. അന്ന് രാവിലെ 10.40 മുതൽ രാത്രി 11.31 വരെയാണു ഹരിവാസരം. ഈ സമയം വിഷ്ണുവിന് ഏറെ സന്തോഷകരമായ സമയമാണെന്നാണു വിശ്വാസം.