sections
MORE

ഈ ആഴ്ച സാമ്പത്തികനേട്ടം ആർക്കെല്ലാം?

865903622
SHARE

(2019 ജനുവരി 13 മുതൽ 19 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

മകരമാസത്തണുപ്പ് ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് സാമ്പത്തികമായി പൊതുവേ തണുത്ത ദിവസങ്ങളായിരിക്കില്ല. വരുമാനവർധനയിലൂടെ സാമ്പത്തികമരവിപ്പിൽ നിന്നു മോചനം ലഭിക്കും. തിരിച്ചുകിട്ടാനുള്ള പണം കിട്ടും. സർക്കാരിൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അൽപം വൈകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഈയാഴ്ച ഇടവക്കൂറുകാർക്കു സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ല. അനാവശ്യകാര്യങ്ങളിൽ വിചാരിക്കാത്ത ചെലവുകൾ അനുഭവപ്പെടും. അതുകൊണ്ട് പണം ചെലവഴിക്കുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. നേരത്തേയുള്ള നിക്ഷേപങ്ങളിൽ നിന്നു വരുമാനം കിട്ടാനിടയുണ്ട്. 

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച മിഥുനക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വിചാരിക്കാത്ത ചെലവുകൾ വന്നുപെടാനിടയുണ്ട്. സൽക്കാരങ്ങൾക്കായി അൽപം കൂടുതൽ ചെലവു വരും. എങ്കിൽ പോലും ദൈവാനുഗ്രഹമുള്ളതിനാൽ സാമ്പത്തികപ്രശ്നങ്ങളൊന്നും അനുഭവപ്പെടില്ല. പുതിയ വരുമാനസാധ്യത കണ്ടെത്തുകയും ചെയ്യും. 

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ആഴ്ചയുടെ ആദ്യദിവസങ്ങളിൽ ചെലവു കൂടും. കിട്ടാനുള്ള പണം കിട്ടാൻ കാലതാമസമുണ്ടാകുകയും ചെയ്യും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ സാമ്പത്തികകാര്യങ്ങളിൽ ഉണർവ് ഉണ്ടാക്കാൻ കഴിയും. 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച ദൈവാനുഗ്രഹമുള്ളതിനാൽ സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി കൂടാതെ കഴിഞ്ഞുകൂടും. ആഴ്ചയുടെ ആദ്യപകുതിയിൽ വരുമാനത്തിൽ വർധന അനുഭവപ്പെടും. തുടർന്നുള്ള രണ്ടു ദിവസം ചെലവു കൂടും. ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങൾ അനുകൂലമാകും. കിട്ടാനുള്ള പണം കുറച്ചെങ്കിലും തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർക്കു സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട ആഴ്ചയാണിത്. വരുമാനം കൂടും. എന്നാൽ, വിചാരിക്കാത്ത ചില കാര്യങ്ങൾക്കായി പണം ചെലവാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടാൻ വൈകുകയും ചെയ്യും. എങ്കിലും സാമ്പത്തികപ്രതിസന്ധിയിൽ പെടുകയൊന്നുമില്ല. ഇടപാടുകളിൽ നിന്നു പ്രതീക്ഷിച്ച അത്രയും ലാഭം ലഭിച്ചെന്നുവരില്ല. 

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച തുലാക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ശനി അനുകൂലഭാവത്തിൽ ആയതിനാൽ വരുമാനം കൂടും. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നു കുറേശ്ശെയായി കരകയറാൻ കഴിയും. ദൈവാനുഗ്രഹം വേണ്ടത്ര ഉള്ളതിനാൽ ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കാനുമിടയുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ ദൈവാനുഗ്രഹം അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വലിയ മനഃപ്രയാസം അനുഭവിക്കേണ്ടിവരില്ല. വ്യാഴം അനുകൂലഭാവത്തിൽ തുടരുന്നതിനാൽ ധനപരമായ കാര്യങ്ങൾ അനുകൂലമാകും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തുകയും ചെയ്യും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച ധനുക്കൂറുകാർക്ക് പൊതുവേ സാമ്പത്തികമായി ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. ചെലവു കൂടും. എങ്കിലും വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കും. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ വിചാരിക്കാത്ത ചെലവുകൾ ഉണ്ടാകാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ചെലവു നിയന്ത്രിച്ചു മുന്നോട്ടു പോകാൻ കഴിയും. 

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറുകാർക്ക് ഈയാഴ്ച വിചാരിക്കാത്ത ഭാഗങ്ങളിൽ നിന്നും വരുമാനമുണ്ടാകും. എന്നാൽ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ചെലവു കൂടാനിടയുണ്ട്. നിക്ഷേപകാര്യങ്ങളിൽ മന്ദത തുടരും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങളെല്ലാം വലിയ കുഴപ്പങ്ങളില്ലാതെ നടക്കും. 

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച കുംഭക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. സഹായികളിൽ നിന്നു സാമ്പത്തികാര്യങ്ങളിലുള്ള സഹകരണം ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യും. അതുകൊണ്ടു നഷ്ടമൊന്നും ഉണ്ടാകുകയുമില്ല. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. 

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ ഏറെ ജാഗ്രത പാലിക്കേണ്ട ആഴ്ചയാണിത്. വിചാരിക്കാത്ത ചെലവുകൾ വന്നുപെടും. എങ്കിലും വിചാരിക്കാത്ത ഭാഗത്തു നിന്നു പണം കയ്യിൽ വരാനും സാധ്യതയുണ്ട്. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ സാധിക്കും. യാത്രയ്ക്കായും പണം ചെലവാക്കേണ്ടിവരും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA