sections
MORE

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

949586288
SHARE

അശ്വതി: പദ്ധതികൾ ഏറ്റെടുത്തു പൂർത്തീകരിക്കുവാൻ കഴിയും. സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറും. യാത്രാക്ലേശം വർധിക്കും. അധികച്ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. 

 ഭരണി: അറിവുള്ള കാര്യങ്ങളാണെങ്കിലും ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ കഴിയുകയില്ല. പ്രകൃതിദത്തമായ ഔഷധരീതി അവലംബിക്കും. നിന്ത്രണങ്ങൾക്കു വിധേയമായി ഉപരിപഠനത്തിനു ചേരും. 

 കാർത്തിക: ആഗ്രഹമനുസരിച്ചു പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സാമ്പത്തിക ദുരുപയോഗത്തിനു നിയന്ത്രണം വേണം. ഉദ്യോഗത്തോടനുബന്ധമായോ ഉദ്യോഗമുപേക്ഷിച്ചോ ഉപരിപഠനത്തിനു ചേരും. 

 രോഹിണി: കരാർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്‌തുതീർക്കുവാൻ അഹോരാത്രം പ്രവർത്തിക്കും. ജോലി ചെയ്‌തുവരുന്ന സ്ഥാപനത്തിനു പുരോഗതിയില്ലാത്തതിനാൽ രാജിവച്ച് മറ്റൊന്നിനു ശ്രമിക്കും. 

 മകയിരം: തൊഴിൽരംഗത്തുള്ള അനിഷ്‌ടാവസ്ഥകൾ പരിഹരിക്കുവാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും. സത്യാവസ്ഥ ബോധിപ്പിക്കുവാൻ അവസരമുണ്ടാകും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

 തിരുവാതിര: അതിഥി സൽക്കാരത്തിന് അധികച്ചെലവ് അനുഭവപ്പെടും. പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ ധാരണയാകും. കൂടുതൽ ഭാരവാഹിത്വമുള്ള ജോലികൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. 

 പുണർതം: കുടുംബാംഗങ്ങളോടൊപ്പം വിദേശയാത്രയ്‌ക്ക് അവസരമുണ്ടാകും. പുത്രന്റെ സമ്പാദ്യശീലത്തിൽ ആശ്വാസവും അഭിമാനവും തോന്നും. യുക്തിക്കു നിരക്കാത്ത പ്രവൃത്തികളിൽനിന്നു പിന്മാറും. പരീക്ഷയിൽ വിജയിക്കും.

പൂയം: വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും. ഉദ്ദേശിച്ച വിലയ്‌ക്കു ഭൂമിവിൽപന സാധ്യമാകും. സംഘനേതൃത്വ സ്ഥാനം വഹിക്കാനിടവരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. വിദേശയാത്ര പുറപ്പെടും. 

 ആയില്യം: കുടുംബാംഗങ്ങളോടൊപ്പം അവിസ്‌മരണീയമായ മുഹൂർത്തങ്ങൾ പങ്കുവയ്ക്കാനവസരമുണ്ടാകും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. 

 മകം: സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്‌തത ആർജിക്കും. ഉദ്യോഗത്തോടനുബന്ധമായി വ്യാപാര മേഖലയിലും പ്രവേശിക്കും. ദൃഷ്‌ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണ ഒഴിവാക്കണം. 

പൂരം: വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിന്നുള്ളിൽ ചെയ്‌തു തീർക്കുവാൻ സാധിക്കും. വിദഗ്ധ പരിശോധനയിൽ വിശ്രമം വേണ്ടിവരും. യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കുവാൻ ഉൾപ്രേരണയുണ്ടാകും.

 ഉത്രം: സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിൽ ആശ്വാസമാകും. ഭാവനകൾ യാഥാർഥ്യമാകും. പവിത്രമായ കാര്യങ്ങൾ തനതായ അർത്ഥമൂല്യങ്ങളോടുകൂടി പ്രവർത്തിക്കുവാൻ സാധിക്കുന്നതിൽ ആത്മാഭിമാനം തോന്നും. 

 അത്തം: വിരോധികൾ വർധിക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്ന ആശയങ്ങൾ സ്വീകരിക്കും. ചെലവ് നിയന്ത്രിക്കണം. അർഹമായ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കും.

  ചിത്തിര: പൂർണതയുള്ള പദ്ധതികൾക്ക് അനുമതി ലഭിക്കും. വിജ്‌ഞാനപ്രദമായ ആശയങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുവാൻ സന്നദ്ധനാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്രയ്‌ക്ക് അവസരമുണ്ടാകും. 

 ചോതി: ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. വിദേശ ഉദ്യോഗത്തിന് അവസരം വന്നുചേരും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടും. 

 വിശാഖം: പൂർവിക സ്വത്ത് വിൽപനചെയ്‌തു പട്ടണത്തിൽ ഭൂമി വാങ്ങും. പ്രവർത്തന ശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ആരാധനാലയ ദർശനം നടത്തും. ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കും. 

 അനിഴം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്‌ക്കും. കീഴ്‌ജീവനക്കാരുടെ സഹകരണത്താൽ പുതിയ കർമങ്ങൾ ഏറ്റെടുക്കും. നിഷ്കർഷയോടുകൂടിയ സമീപനം പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിന് ഉപകരിക്കും.

 തൃക്കേട്ട: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ദമ്പതികളുടെ ആഗ്രഹങ്ങളും ആശയങ്ങളും സഫലമാകും. പുതിയ പ്രവർത്തനങ്ങൾക്കു രൂപകൽപന ചെയ്യും. സാമ്പത്തിക മേഖലകളിൽ ഉണർവ് ഉണ്ടാകും. 

 മൂലം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. പുതിയ പാഠ്യപദ്ധതിക്കു ചേരും. മാതാപിതാക്കളുടെ ആവശ്യങ്ങൾ സഫലമാക്കും. വസ്തുനിഷ്‌ഠമായ അന്വേഷണം വ്യക്തമായ തീരുമാനങ്ങൾക്കു വഴിയൊരുക്കും. 

 പൂരാടം: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്‌തുതീർക്കും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

  ഉത്രാടം: പാരമ്പര്യ പ്രവൃത്തികൾക്കു പ്രാധാന്യം നൽകും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. ശമ്പളവർദ്ധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. 

 തിരുവോണം: ആഗ്രഹങ്ങൾ സഫലമാകും. തൊഴിലാളികളുടെ ലഭ്യതക്കുറവിനാൽ പുതിയ കരാർജോലികളിൽ ചിലത് ഉപേക്ഷിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

 അവിട്ടം: വികസന പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കും. ചിന്തിച്ചു പ്രവർത്തിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. പകർച്ചവ്യാധി പിടിപെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

 ചതയം: മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാനവസരമുണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ സ്‌നേഹബന്ധം ഉടലെടുക്കും. വിജ്‌ഞാനപ്രദമായ ആശയങ്ങൾ സ്വീകരിക്കും. 

 പൂരുരുട്ടാതി: പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും. കീഴ്‌വഴക്കം മാനിച്ചു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വ്യത്യസ്തമായ പ്രവർത്തനശൈലി അവലംബിക്കും. 

 ഉത്രട്ടാതി: ആഗ്രഹങ്ങളും ആശയങ്ങളും ഉണ്ടാകുമെങ്കിലും സ്വന്തം പരിമിതികളെ മനസ്സിലാക്കി പ്രവർത്തിക്കണം. സത്യസന്ധവും നീതിയുക്തവുമായ സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. 

 രേവതി: വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. ഭക്തിനിർഭരമായ സാഹചര്യം ആശ്വാസത്തിനു വഴിയൊരുക്കും. സഹപ്രവർത്തകരുടെ ജോലികൂടി ചെയ്യേണ്ടതായി വരും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA