sections
MORE

പ്രതിഭകളെ കാത്ത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ

satyajit-ray-film-institute
SHARE

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. പൊതുവായ അപേക്ഷയും എൻട്രൻസ് പരീക്ഷയുമാണ്.https://applyadmission.net/jet2019/അപേക്ഷാ ഫീ: 4000 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1250 രൂപ.എൻട്രൻസ്: ഫെബ്രുവരി 24.കേരളത്തിൽ തിരുവനന്തപുരത്താണു പരീക്ഷാകേന്ദ്രം.

പുണെ ഇൻസ്റ്റിറ്റ്യൂട്ട്

വെബ്സൈറ്റ്: www.ftiindia.com

എ) മൂന്നു വർഷ പിജി ഡിപ്ലോമ

1. ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്; യോഗ്യത: ബിരുദം

2. സിനിമറ്റോഗ്രഫി; യോഗ്യത: ബിരുദം

3. എഡിറ്റിങ്; യോഗ്യത: ബിരുദം

4. സൗണ്ട് റിക്കോർഡിങ് ആൻഡ് സൗണ്ട് ഡിസൈൻ; യോഗ്യത: ഫിസിക്സ് അടങ്ങിയ പ്ലസ്‌ടുവിനു ശേഷം ഏതെങ്കിലും ബിരുദം.

5. ആർ‌ട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ; യോഗ്യത: ആർക്കിടെക്‌ചർ / പെയിന്റിങ് / അപ്ലൈഡ് ആർട്‌സ് / സ്‌കൾപ്‌ചർ / ഇന്റീരിയർ ഡിസൈൻ അഥവാ ബന്ധപ്പെട്ട ഫൈൻ ആർട്‌സ് വിഷയത്തിലെ ബിരുദം/ തുല്യയോഗ്യത.

ബി) രണ്ടു വർഷ പിജി ഡിപ്ലോമ: ആക്‌ടിങ്; യോഗ്യത: ബിരുദം

സി) ഒരു വർഷ പിജി സർട്ടിഫിക്കറ്റ്: ഫീച്ചർ ഫിലിം സ്ക്രീൻപ്ലേ റൈറ്റിങ്; യോഗ്യത: ബിരുദം

ഡി) ടെലിവിഷൻ വിഷയങ്ങളിലെ ഒരു വർഷ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

1. ഡയറക്‌ഷൻ; യോഗ്യത: ബിരുദം

2. ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി; യോഗ്യത: ബിരുദം

3. വിഡിയോ എഡിറ്റിങ്; യോഗ്യത: ബിരുദം

4. സൗണ്ട് റിക്കോർഡിങ് ആൻഡ് ടിവി എൻജിനീയറിങ്; യോഗ്യത: ഫിസിക്സ് അടങ്ങിയ പ്ലസ്‌ടുവിനു ശേഷം ഏതെങ്കിലും ബിരുദം.

ഓരോ കോഴ്സിനും 10 സീറ്റ്; ഫീച്ചർ ഫിലിം സ്ക്രീൻപ്ലേ റൈറ്റിങ്ങിലെ ഒരു വർഷ പിജി സർട്ടിഫിക്കറ്റിനു മാത്രം 12 സീറ്റ്.

മൂന്നു മണിക്കൂർ എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു പുണെയിലെ ഓറിയന്റേഷൻ / ഇന്റർവ്യൂ. ആക്ടിങ്ങിന് എഴുത്തുപരീക്ഷയും ഓഡിഷനും നോക്കും. ടെലിവിഷനിലെ ഒരുവർഷ കോഴ്സ് പ്രവേശനത്തിനും എൻട്രൻസ് പരീക്ഷ എഴുതണമെങ്കിലും ഇതിലെ മാർക്ക് റാങ്കിങ്ങിനു പരിഗണിക്കില്ല. ഇതിൽ മികവുള്ളവർക്കു പുണെയിൽ ഓറിയന്റേഷൻ / ഇന്റർവ്യൂ.

സത്യജിത് റേ ഇൻസ്‌റ്റിറ്റ്യൂട്ട് വെബ്സൈറ്റ്: http://srfti.ac.in

പുണെയിലേതിനു സമാനമായ വ്യവസ്ഥകൾ.

ഇ) മൂന്നു വർഷ പിജി ഡിപ്ലോമ : പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ / ഡയറക്‌ഷൻ ആൻഡ് സ്‌ക്രീൻപ്ലേ റൈറ്റിങ് / സിനിമറ്റോഗ്രാഫി /സൗണ്ട് റിക്കോർഡിങ് ആൻഡ് ഡിസൈൻ / എഡിറ്റിങ്

എഫ്) ഒരു വർഷ ആനിമേഷൻ സിനിമ. (ഇരു കോഴ്സുകൾക്കും 12 സീറ്റ് വീതം)

ജി) ഇലക്ട്രോണിക് & ഡിജിറ്റൽ മീഡിയ ഡിപ്ലോമ കോഴ്സുകൾ (രണ്ടു വർഷം, 5 സീറ്റ് വീതം) : പ്രൊഡ്യൂസിങ് & ഡയറക്‌ഷൻ / സിനിമറ്റോഗ്രഫി / എഡിറ്റിങ് / സൗണ്ട് / ഇലക്ട്രോണിക് & ഡിജിറ്റൽ മീഡിയ മാനേജ്മെന്റ് / റൈറ്റിങ് ഫോർ ഇലക്ട്രോണിക് & ഡിജിറ്റൽ മീഡിയ.

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA