sections
MORE

SAIL : നഴ്സിങ് പ്രൊഫിഷൻസി ട്രെയിനിങ്ങിനു അപേക്ഷിക്കാം

SAIL
SHARE

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് ഹോസ്പിറ്റൽ പ്രൊഫിഷൻസി ട്രെയിനിങ്ങിനായി യോഗ്യതയുള്ള നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 70 ഒഴിവുകളാണുള്ളത്. 18 മാസമാണ് പരിശീലനം. 

വകുപ്പുകൾ/വിഭാഗങ്ങൾ: ഐസിയു/എൻഐസിയു/ബിഐസിയു, മെഡിസിൻ, സർജറി, ഒബ്സ്റ്റക്ട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വൽറ്റി, ഒർത്തോപീഡിക്സ്, ചെസ്റ്റ്, മറ്റ് അനുബന്ധ മേഖലകൾ 

യോഗ്യത: ബിഎസ്‌സി (നഴ്സിങ്)/ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ്(ബാധകമാണെങ്കിൽ), സർട്ടിഫിക്കറ്റ് ഒാഫ് റജിസ്ട്രേഷൻ.

പ്രായപരിധി: 2019 ഏപ്രിൽ 30 ന് 30വയസ്. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

സ്റ്റൈപ്പൻഡ്: 8000 രൂപയും മറ്റാനുകൂല്യങ്ങളും.

താൽപര്യമുള്ളവർ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള അപേക്ഷ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ജനുവരി നാലിനകം dspintake@saildsp.co.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും അവയുടെ രണ്ട് സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, നാല് പാസ്പോർട്ട് സൈസ് കളർഫോട്ടോയും സഹിതം ജനുവരി ആറിന് രാവിലെ 10 മുതൽ 5 വരെ താഴെപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിലാസം: Director’s Conference Hall, DSP Main Hospital, Durgapur-713205 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Mr. D C Das, Dy Manager (P&A-M&HS), Ph: 9434791380 

വിശദവിവരങ്ങൾക്ക്: www.sail.co.in 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA