ഇംഗ്ലണ്ടിൽ നഴ്സുമാരുടെ ഒഴിവ്: നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

nurse
SHARE

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്‌സി / ജിഎൻഎം നഴ്സുമാർക്ക് അപേക്ഷിക്കാം. നിലവിൽ ഐഇഎൽടിഎസ് അക്കാദമിക്കിന് റൈറ്റിങ്ങിൽ 6.5, മറ്റു വിഭാഗങ്ങളിൽ 7 സ്കോറിങ് അല്ലെങ്കിൽ ഒഇടിബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം. ഐഇഎൽടിഎസിൽ 6 സ്കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് ഫീസ് ഈടാക്കി പരിശീലനം നൽകും. മതിയായ സ്കോറിങ് ലഭിക്കുന്നവർക്ക് കോഴ്സ് ഫീസ് തിരികെ നൽകും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ എൻഎച്ച്എസ് ഫൗണ്ടേഷൻ നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം.

ആദ്യ ബാച്ചിന് ജനുവരി 9ന് അഭിമുഖം. 3 വർഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിൽ തയാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എൻഎച്ച്എസ് അപേക്ഷ, മറ്റ് അനുബന്ധ രേഖകൾ സഹിതം rm@norkaroots.net എന്ന മെയിൽ ഐഡിയിൽ 6നു മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.norkaroots.net, കോൾ സെന്റർ നമ്പർ: 1800 425 3939.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA