നിങ്ങളുടെ വാഹനം സുരക്ഷിതമോ?

Safety Features
SHARE

ആധുനിക വാഹനങ്ങൾ സുന്ദരം മാത്രമല്ല, സുരക്ഷിതവുമാണ്. പരമ്പരാഗത ഓട്ടമൊബീൽ എൻജിനീയറിങ്ങിലേക്ക് ഇലക്ട്രോണിക്സിന്റെ സാധ്യതകൾ കൂട്ടായെത്തുന്നതോടെയാണ് ഈ സുരക്ഷിതത്വം ഇവയ്ക്കു ലഭിക്കുന്നത്. യാത്രികനു സുരക്ഷയേകുന്ന ചില സാങ്കേതിക വിദ്യകൾ എന്തെന്നു മനസ്സിലാക്കാം. 

റോൾ സ്റ്റെബിലിറ്റി കൺട്രോൾ

നേരെയുള്ള റോഡുകളിൽ അടിച്ചു പറത്തി പോകുമ്പോൾ പെട്ടെന്ന് ഒരു വളവ്. വളയാനുള്ള വാഹനത്തിന്റെ ത്വരയ്ക്കു നേരെ എതിര്‍രീതിയിൽ ഒരു ഊർജം വാഹനത്തിലേക്കു പ്രയോഗിക്കപ്പെടും. ഇതു മൂലം ഒരു വശത്തെ ടയറുകൾക്കു റോഡുമായുള്ള ബന്ധം വിട്ട് പൊങ്ങുകയും ചില സാഹചര്യങ്ങളിൽ വണ്ടി തകിടം മറിഞ്ഞു വീഴുകയും ചെയ്യും. (റോൾ ഓവർ). ആളപായമുണ്ടാക്കുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും ഇത്തരം മറിച്ചില്‍ മൂലം സംഭവിക്കുന്നതാണ്. ഇവയെ ചെറുക്കാൻ പല സാങ്കേതികവിദ്യകൾ ഓട്ടമൊബീൽ എൻജി നീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ പെട്ട ഒന്നാണ് റോൾ സ്റ്റെബിലിറ്റി കൺട്രോൾ അഥവാ ആർഎസ് സി. 

ഇത്തരം വാഹനങ്ങളില്‍ ഒരു റോൾ സെൻസർ ഉണ്ടായിരിക്കും. കാറിനു വശങ്ങളിലേക്കു സംഭവിക്കുന്ന ചെരിവു സംബന്ധിച്ച വിവരം ഇലക്ട്രോണിക്സ് കൺട്രോൾ യൂണിറ്റിലേക്ക് അയ യ്ക്കും. എന്തെങ്കിലും പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ സംവിധാനം എൻജിന്റെ ടോർക്ക് കുറയ്ക്കുകയും ചെറു തായി ബ്രേക്ക് കൊടുക്കുകയും ചെയ്യും. ഗുരുത്വകേന്ദ്രം ഉയർന്നു നിൽക്കുന്ന എസ് യുവികൾ മുതലായ വാഹനങ്ങളിൽ വലിയ സുരക്ഷയാണ് ഈ സംവിധാനം നൽകുന്നത്. 

കോർണറിങ് ബ്രേക്ക് കൺട്രോൾ

എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഒരു പടി കൂടി കടന്നതാണ് കോർണറിങ് ബ്രേക്കിങ് സിസ്റ്റം. ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെൻസ് കാറുകളിലാണ് ഇത് ആദ്യം എത്തിയത്. വളവുകളിലെ പ്രശ്നം തന്നെയാണ് ഈ സംവിധാനവും പരിഹരിക്കുന്നത്. നല്ല സ്പീഡിൽ വന്നു വളയവേ ബ്രേക്ക് ചവിട്ടിയാൽ വളയുന്ന വശത്തുള്ള വീലുകൾക്കു റോഡുമായുള്ള ബന്ധം കുറയും. ഇതു മൂലം നേരെ എതിര്‍ഭാഗത്തുള്ള വീലുകളിൽ ഉയർന്ന സമ്മർദം അനുഭവപ്പെടുകയും കാർ റോഡിൽ നിന്നു തെന്നി (സ്കിഡ്) അപകടം സംഭവിക്കുകയും ചെയ്യും.

ഇതിനെ ചെറുക്കാനാണ് കോർണറിങ് ബ്രേക്ക് കൺട്രോൾ ഉപയോഗിക്കുന്നത്. വളയുന്ന സമയത്ത് ബ്രേക്ക് ചവിട്ടു മ്പോൾ ഇരുവശങ്ങളിലെ വീലുകളിൽ അനുഭവപ്പെടുന്ന സമ്മർദം ക്രമീകരിച്ചു സ്കിഡിങ് ഒഴിവാക്കാൻ ഈ സംവിധാ നം സഹായിക്കും. സാധാരണ എബിഎസ് സംവിധാനം നൽകുന്നതിനപ്പുറമുള്ള സുരക്ഷയാണ് ഇതു മൂലം സാധ്യമാ കുന്നത്. 

ട്രാക്ഷൻ കൺട്രോൾ സിസ്റ്റം

വാഹനാപകടങ്ങളിൽ നല്ലൊരു ശതമാനവും സ്റ്റിയറിങ് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതു മൂലം സംഭവിക്കു ന്നതാണ്. ഇതിനൊരു പരിഹാരമാണ് ഇഎസ്പി. ഇതോടനു ബന്ധിച്ചുള്ള ഇലക്ട്രോണിക് സംവിധാനം ഡ്രൈവർക്കു യഥാർഥത്തിൽ പോകേണ്ട ദിശയും നിലവിൽ പോകുന്ന ദിശയും വിലയിരുത്തിക്കൊണ്ടിരിക്കും. എപ്പോഴെങ്കിലും സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നി യാൽ വേണ്ടവിധത്തിൽ ചക്രങ്ങളിൽ ബ്രേക്ക് അമർത്തി വണ്ടി യുടെ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവറെ സഹായിക്കും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം കൂടി ഇതിനൊപ്പം ചേരുന്ന തോടെ ഇഎസ്പി എന്ന പേരിൽ സംവിധാനം കൂടുതൽ കുറ്റമറ്റതാകും. 

ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം

വാഹനങ്ങളിൽ കൃത്യമായ ടയർ പ്രഷർ നിലനിർത്തേണ്ട തിന്റെ ആവശ്യകത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ടയറിന്റെ സമ്മർദവും സുരക്ഷയും തമ്മിൽ വലിയ ബന്ധമുണ്ട്. ടയറിലെ സമ്മർദത്തെപ്പറ്റി വ്യക്തമായ വിവരം ഡ്രൈവർക്കു നൽകുക എന്ന ദൗത്യമാണു ടയർ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്) നിർവഹിക്കുന്നത്. ഇതുമൂലം വലിയ സ്പീഡില്‍ പോകുമ്പോൾ ഉണ്ടാകുന്ന ടയർപൊട്ടൽ (ബ്ലോ ഔട്ട്) ഒഴിവാക്കാം, കൂടാതെ മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഉറപ്പാക്കാം. 

ഇന്‍‍‍ഡയറക്ട്, ഡയറക്ട് എന്നീ മോണിറ്ററിങ് സംവിധാന ങ്ങൾ ഉണ്ടെങ്കിലും ഡയറക്ട് ഗണത്തിലുള്ളവയാണ് ഇപ്പോഴത്തെ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കു ന്നത്. സെൻസറിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വിലയിരു ത്തിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA