2018 ആഫ്രിക്ക ട്വിൻ എത്തി; വില 13.23 ലക്ഷം രൂപ

2016 Honda Africa Twin DCT
SHARE

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ‘2018 ആഫ്രിക്ക ട്വിൻ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; ഡൽഹി ഷോറൂമിൽ 13.23 ലക്ഷം രൂപയാണു ബൈക്കിനു വില. ജി പി റെഡ് നിറത്തിൽ മാത്രം ലഭ്യമാവുന്ന ബൈക്ക് രാജ്യത്തെ 22 വിങ് വേൾഡ് ഔട്ട്ലെറ്റുകൾ വഴിയാണു വിൽപ്പനയ്ക്കെത്തുക.  ഇന്ത്യയ്ക്കായി അനുവദിച്ച 50 യൂണിറ്റുകൾക്കുള്ള ബുക്കിങ്ങും ആരംഭിച്ചതായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) അറിയിച്ചു. ബൈക്ക് വാങ്ങുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മോട്ടോ ജി പി മത്സരം കാണാനുള്ള അവസരവും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.  മുൻവർഷത്തെ മോഡലിനെ അപേക്ഷിച്ച് 33,000 രൂപ വില വർധനയോടെയാണ് ‘2018 ആഫ്രിക്കൻ ട്വിന്നി’ന്റെ വരവ്; 2017 മോഡൽ 12.90 ലക്ഷം രൂപയ്ക്കാണു കമ്പനി ഡൽഹിയിൽ വിറ്റിരുന്നത്. 

ത്രോട്ടിൽ ബൈ വയർ(ടി ബി ഡബ്ല്യു) സംവിധാനവും  ഹോണ്ട സെല്ക്റ്റബ്ൾ ടോർക് കൺട്രോൾ(എച്ച് എസ് ടി സി) സിസ്റ്റവുമൊക്കെയാണ് ‘2018 ആഫ്രിക്ക ട്വിന്നി’ലെ പുതുമ; മുൻ മോഡലിലും എച്ച് എസ് ടി സി ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അത്ര വിപുലമായിരുന്നില്ല. 2017 മോഡലിൽ മൂന്നു ലവലും സ്വിച് ഓഫ് ചെയ്യാനുള്ള സാധ്യതയുമായാണ് എച്ച് എസ് ടി സി ലഭിച്ചിരുന്നത്; പുതിയ ബൈക്കിലാവട്ടെ ഏഴു ലവലാണുള്ളത്. ആക്രമണോത്സുകമായ ഓഫ് റോഡ് റൈഡിങ്ങിനുള്ള ലെവൽ ഒന്നു മുതൽ വഴുക്കലുള്ളതു നനവുള്ളതുമായ പ്രതലങ്ങളിൽ കൂടുതൽ നിയന്ത്രണം വാഗ്ദാനം ചെയ്യുന്ന ലെവൽ ഏഴു വരെയാണ് എച്ച് എസ് ടി സിയുടെ വ്യാപ്തി. പവറിനു എൻജിൻ ബ്രേക്കിങ്ങിനുമായി മൂന്നു തലങ്ങളും എച്ച് എസ് ടി സി ഓഫ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബൈക്കിന്റെ എൻജിനാവട്ടെ പുതിയ എർ ബോക്സോടെ നവീകരിച്ചിട്ടുമുണ്ട്. 

‘ആഫ്രിക്ക ട്വിന്നി’നു കരുത്തേകുന്നത് 998 സി സി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എൻജിനാണ്; 89 ബി എച്ച് പി വരെ കരുത്തും 93.1 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലോക വിപണികളിൽ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഡി സി ടി ട്രാൻസ്മിഷനുകളോടെ ബൈക്ക് വിൽപ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യയിലെത്തുന്നത് ആറു സ്പീഡ് ഡി സി ടി ഗീയർബോക്സ് മാത്രമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA