നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികൾ കഴിച്ചാൽ?

healthy-food
SHARE

നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? അല്ലെങ്കിൽ വീട്ടിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടോ? എങ്കിൽ അവരുടെ ഭക്ഷണരീതി ഒന്നു ശ്രദ്ധിച്ചോളൂ. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം പ്രമേഹരോഗം ഉള്ളവർക്ക് നൽകുന്നത് നല്ലതാണ്. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വ്യത്യസ്തതരം നാരുകൾ അടങ്ങിയ ഭക്ഷണം, പ്രമേഹ രോഗികളിൽ രക്ത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ലിപ്പിഡ് നില മെച്ചപ്പെടുത്താനും സഹായിക്കും.

ആവശ്യമായ ശരിയായ ഭക്ഷ്യനാരുകൾ കഴിക്കുന്നത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ അഥവാ ബാക്ടീരിയയുടെ എക്കോസിസ്റ്റത്തെ ഭക്ഷണം ദഹിക്കാൻ സഹായിക്കും. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ദഹനം.

ശരീരത്തിന് വേണ്ട രീതിയിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ സാധിക്കാതെ വരുകയോ പാൻക്രിയാസ് വളരെ കുറച്ചു മാത്രം ഇൻസുലിൻ ഉൽപ്പാദിപ്പിക്കുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ബാധിക്കുന്നത്. പഠനത്തിനായി ടൈപ്പ് 2 പ്രമേഹം ബാധിച്ചവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു.

കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവർക്ക് രോഗികൾക്ക് ലഭിക്കേണ്ട അറിവുകളും ഭക്ഷണ നിർദേശങ്ങളും നൽകി. ട്രീറ്റ്മെന്റ് ഗ്രൂപ്പിൽപ്പെട്ടവർക്ക് ഊർജം, പ്രധാന പോഷകങ്ങൾ ഇവയോടൊപ്പം വിവിധതരം ഭക്ഷണ നാരുകളും അടങ്ങിയ ഭക്ഷണം നൽകി. രണ്ടു ഗ്രൂപ്പുകളിലും ഉള്ളവർക്ക് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്ന (acar bose) മരുന്നു നൽകി.

നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ മുഴുധാന്യങ്ങൾ, ചൈനയിലെ പരമ്പരാഗതമായ ഔഷധഗുണമുള്ള ഭക്ഷണം – ഭക്ഷ്യ നാരുകളും പ്രീബയോട്ടിക്കുകളും അടങ്ങിയതാണിത്. എന്നിവ ഉൾപ്പെടുന്നു.

ഉദരത്തിലെ ബാക്ടീരിയയെ ഉൽപ്പാദിപ്പിക്കുന്ന ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളുടെ  വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഈ ഭക്ഷണങ്ങൾ. ഇവ ഉദരത്തിലെ കോശങ്ങൾക്ക് ഊർജ്ജം നൽകുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. അതോടൊപ്പം വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.

12 ആഴ്ചകൾക്കു ശേഷം, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ച രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറഞ്ഞതായി കണ്ടു. ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസിന്റെ അളവും ശരീരഭാരവും കുറഞ്ഞു.

യുഎസിലെ റട്ഗേഴ്സ് സർവകലാശാല ഗവേഷകനായ ലിപിങ് ഷാവോ, ചൈനയിലാണ് ഈ പഠനം നടത്തിയത്.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA