sections
MORE

ആദ്യം ദുബായ്, ഇപ്പോൾ സ്വന്തം റെക്കോർഡും മറികടക്കാൻ ഒരുങ്ങി ചൈന!

china-skii-resort
SHARE

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയിലെ നിർമാണമേഖലയിൽ കുതിപ്പ് തുടരുകയാണ്. നിർമാണവിസ്മയങ്ങളിൽ ഒന്നാമതുള്ള ദുബായ്‌യുടെ പല അഭിമാനനിർമിതികളേയും മറികടക്കാൻ ഒരുങ്ങുകയാണ് ചൈന എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് ദുബായ് ഇൻഡോർ സ്കീ റിസോർട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി, ലോകത്തെ ഏറ്റവും വലിയ ഇൻഡോർ സ്കീ റിസോർട് 'ഹാർബിൻ വാൻഡ' ചൈനയിൽ തുറന്നത്.

harbin-wanda
ഹാർബിൻ വാൻഡ റിസോർട്

ചൈനയിലെ ഹാർബിനിലുള്ള ഇൻഡോർ സ്‌റ്റേഡിയത്തിന്റെ വലുപ്പം 869000 ചതുരശ്രയടിയാണ്. എന്നാൽ സ്വന്തം റെക്കോർഡ് തന്നെ മറികടക്കാൻ ഒരുങ്ങുകയാണ് ചൈന എന്നാണ് പുതിയ വാർത്ത.

wintastar_shanghai_resort
വിന്റാസ്റ്റാർ സ്കീയിങ് റിസോർട്

ബീജിങ്ങിലാണ് വിന്റാസ്റ്റാർ സ്കീയിങ് റിസോർട് തുറക്കുന്നത്. വിസ്തൃതിയിൽ ഹാർബിൻ വാൻഡ റിസോർട്ടിനെ മറികടക്കും ഈ വിസ്മയനിർമിതി. ധ്രുവപ്രദേശത്തെ അനുസ്മരിപ്പിക്കുംവിധം താപനില നിലനിർത്തുന്ന നൂതനസാങ്കേതികവിദ്യകളാണ് റിസോർട്ടിനുള്ളിൽ ഒരുക്കുന്നതെന്നാണ് വാർത്തകൾ.

ski-dubai
ദുബായ് സ്കീ റിസോർട്

25 ഇൻഡോർ സ്‌കീ സോണുകളാണ് സ്‌റ്റേഡിയത്തിനുള്ളിൽ ഒരുങ്ങുന്നത്. ഒളിംപിക് പരിശീലനത്തിന് ഉപയോഗിക്കാവുന്ന നിലവാരത്തിലാണ് സ്കീയിങ് സോണുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കൂടാതെ ഹോട്ടലുകളും, ഷോപ്പിങ് കേന്ദ്രങ്ങളുമുണ്ട്. 

resort-inside

2022 ൽ ബീജിങ് ശൈത്യകാല ഒളിംപിക്സ് വേദിയാകുന്നതിനോട് അനുബന്ധിച്ച് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA