നായ്‌ക്കളിൽ മഞ്ഞപ്പിത്തം

Dogs
SHARE

കരൾരോഗത്തിന്റെ പ്രാഥമികലക്ഷണങ്ങളിൽ ഒന്നാണ് മഞ്ഞപ്പിത്തം. 

ലക്ഷണങ്ങൾ:

ഛർദി, വയറിളക്കം, പനി, വയറുവേദന, രുചിക്കുറവ്, കണ്ണിലെ വെള്ള, ചുണ്ടുകൾ എന്നിവ മഞ്ഞനിറത്തിൽ കാണുന്നു. മൂത്രം കട്ടിയായ മഞ്ഞനിറത്തിലും മലം ഓറഞ്ച് നിറത്തിലും കാണുന്നു. കൂടുതൽ ദാഹം പ്രകടിപ്പിക്കുക, കൂടുതൽ മൂത്രം പോകുക, ശ്വാസതടസ്സം, ക്ഷീണം എന്നിവയും രോഗലക്ഷണങ്ങൾ.

കാരണങ്ങൾ:

മഞ്ഞപ്പിത്തത്തെ മൂന്നായി തരംതിരിക്കാം. 

1. പ്രീ–ഹെപ്പാറ്റിക്ക്: രക്‌തം കരളിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ ചുവപ്പു രക്‌താണുക്കളിൽ കാണുന്ന മാറ്റം.

2. ഹെപ്പാറ്റിക്ക്: കരൾരോഗങ്ങൾ കാരണം പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന അവസ്‌ഥ.

3. പോസ്‌റ്റ് ഹെപ്പാറ്റിക്ക്: രക്‌തം കരൾവഴി കടന്നുപോയതിനുശേഷം ‘ബൈൽ’ സഞ്ചാരത്തിനു തടസ്സമാകുന്ന ബൈൽഡക്‌റ്റിലെ പലതരം രോഗങ്ങൾ.

∙ പലതരം രോഗങ്ങൾ, ടോക്‌സിൻ, ചുവപ്പ് രക്‌താണുക്കളെ നശിപ്പിക്കുന്ന ചില മരുന്നുകൾ എന്നിവ.

∙ അശാ*സ്‌ത്രീയമായ രക്‌തം മാറ്റൽ (ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ)

∙ ചില രോഗങ്ങൾ കാരണം ‘ബൈലി’ന്റെ ഉൽപാദനം ഗണ്യമായി കൂടുക.

∙ കരളിന്റെ വീക്കം (നീര്)

∙  കരളിന്റെ കോശങ്ങളിൽ തകരാറുകൾ.

∙ ട്യൂമറുകൾ

∙ പാൻക്രിയാസിലെ നീര്, ട്യൂമർ, കല്ല്, പാരസൈറ്റ് എന്നിവകൊണ്ട് ബൈൽ ക്രമമായി ഉൽപാദിപ്പിക്കാൻ പറ്റാതെവരിക.

നിയന്ത്രണം:

1. നായ്‌ക്കളെ ഇടയ്‌ക്കിടെ പരിശോധനയ്‌ക്ക് വിധേയമാക്കണം.

2. പ്രതിരോധ കുത്തിവയ്‌പ് നടത്തണം. ആദ്യ കുത്തിവയ്‌പ് 6–8 ആഴ്‌ച പ്രായത്തിൽ. പിന്നീട് മൂന്ന് ആഴ്‌ച കഴിഞ്ഞ് ബൂസ്‌റ്റർ കുത്തിവയ്‌പ്. പിന്നെ എല്ലാ വർഷവും തുടരണം.

3. പരിശോധനയിൽ കാരണം മനസ്സിലാക്കി യുക്‌തമായ ചികിത്സ നൽകണം.

4. വിശ്രമം നൽകണം.

ഡോ. എം. ഗംഗാധരൻനായർ

മുൻ ഡപ്യൂട്ടി ഡയറക്‌ടർ

മൃഗസംരക്ഷണ വകുപ്പ്

ശ്രീരാമമന്ദിരം, പൂങ്കുന്നം, തൃശൂർ–680 002

ഫോൺ: 99474 52708

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA