മജീദ് മജീദിയുടെ ബിയോണ്ട് ദ് ക്ലൗഡ്സ്; പുതിയ ട്രെയിലർ

clouds
SHARE

പ്രശസ്ത ഇറാൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബിയോണ്ട് ദ് ക്ലൗഡ്സ്’ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ, മലയാളി നായിക മാളവിക മോഹനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Beyond The Clouds | New Trailer | Ishaan | Malavika | Majid Majidi | Releasing 20th April

ഇന്ത്യയിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയുടെ സംഗീതം എ ആർ റഹ്മാൻ ആണ്. ചിൽഡ്രൻ ഓഫ് ഹെവൻ, ദി കളർ ഓഫ് പാരഡൈസ്, മുഹമ്മദ് - ദി മെസഞ്ചർ ഓഫ് ഗോഡ് എന്നീ ചിത്രങ്ങളൊരുക്കിയ മജീദ് മജീദി സംവിധാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് 'ബിയോണ്ട് ദ് ക്ലൗഡ്സ്. 

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് സംഭാഷണങ്ങളടങ്ങുന്ന ചിത്രത്തിനായി ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് വിശാൽ ഭരദ്വാജാണ്. അനിൽ മേത്ത ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. 

ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം 2017 ലെ ഐ.എഫ്.എഫ്.ഐ (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ )യിൽ വെച്ച് നടന്നിരുന്നു. ചിത്രം ഏപ്രിൽ 20ന് തിയേറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA