ഐശ്വര്യ രാജേഷ് ‘ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ’; കനാ ട്രെയിലർ

kanaa-trailer
SHARE

നടനും ഗാനരചയിതാവുമായ അരുണ്‍രാജ കാമരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം കനാ ട്രെയിലർ പുറത്ത്. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്​ഷൻസ് നിര്‍മാണം.

Kanaa Trailer

സാധാരണ കർഷക കുടുംബത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന യുവതിയുടെ കഥയാണ് ചിത്രം. സത്യരാജാണ് ഐശ്വര്യയുടെ പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു.

ദിപു നിനാന്‍ തോമസാണ് സംഗീതം. ദര്‍ശന്‍, ഇളവരസു, രാമദോസ്, രാമ, അന്തോണി ഭരദ്വരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA