sections
MORE

നസ്രിയയ്ക്കും സുപ്രിയയ്ക്കും പിന്നാലെ റിമ കല്ലിങ്കൽ

nazriya-rima-supriya
SHARE

മലയാളത്തിൽ നിന്നും നിർമാണരംഗത്തേയ്ക്ക് മറ്റൊരു താര ദമ്പതി കൂടി. നസ്രിയ, സുപ്രിയ എന്നിവർക്കൊപ്പം നിർമാണ രംഗത്തു കടക്കുകയാണ് നടി റിമ കല്ലിങ്കൽ. ഭർത്താവ് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കൽ ആണ്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിൽ നിർമാതാക്കളുടെ പേരിൽ ആഷിക്കിനൊപ്പം റിമയും ഉണ്ട്. ഒപിഎം പ്രൊഡക്‌ഷൻസ് എന്നാണ് ആഷിക്കിന്റെ നിര്‍മാണ കമ്പനിയുടെ പേര്. 

വരത്തൻ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ നിർമാതാവായത്. ഷെയ്ൻ നിഗം, ഫഹദ് ഫാസില്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ നിർമാതക്കളിലൊരാളും നസ്രിയയാണ്. പൃഥ്വിരാജ് നായകനാകുന്ന ‘നയൻ’ സിനിമയിലൂടെ സുപ്രിയയും നിർമാണരംഗത്തെത്തി. 

nazriya-rima-supriya-virus-movie

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വൈറസ്. കേരളത്തെ നടുക്കിയ നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിത്രം ചർച്ചയായത് അതിലെ താരബാഹുല്യം കൊണ്ടു കൂടിയാണ്. നിപ്പ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. ആരോഗ്യമന്ത്രി ശൈലജയായി രേവതിയും ചിത്രത്തിലെത്തും.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, റഹമാന്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, ആസിഫ് അലി, ഷറഫുദ്ദീന്‍, പാര്‍വതി തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. 

‘ഇതിൽ റൊമാൻസുണ്ട്, ത്രില്ലുണ്ട്, വൈകാരികതയുണ്ട്... ശരിക്കും അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിത്തിന്റെ ഒരു പരിച്ഛേദമാണ് സിനിമ.’–ആഷിക്ക് അബു പറയുന്നു.

രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന കെ എല്‍ പത്ത് ഫെയിം മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം സുഷിൻ ശ്യാം. ചിത്രം ഏപ്രില്‍ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA