എസ്ബിഐ ‘യോനോ 20 അണ്ടര്‍ 20': ഒാൺലൈൻ വോട്ടിങ്ങിന് അവസരം

yono-sbi
SHARE

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 20 വയസ്സില്‍ താഴെയുള്ള പ്രതിഭകള്‍ക്കായി ‘യോനോ 20 അണ്ടര്‍ 20' അവാര്‍ഡ്‌ ആവേശകരമായ അന്ത്യത്തിലേക്ക്. 10 വ്യത്യസ്ത മേഖലകളില്‍ നിന്നു തിരഞ്ഞെടുത്ത പ്രതിഭകളില്‍ നിന്നാണ് വിജയികളെ പ്രഖ്യാപിക്കുക. ഡിജിറ്റൽ ബാങ്കിങ് രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പായ 'യോനോ'യുടെ സ്വീകാര്യതയ്ക്കു പിന്നാലെയാണു യുവതീയുവാക്കള്‍ക്കായി ഇത്തരമൊരു സംരംഭവുമായി ബാങ്ക് രംഗത്തു വന്നത്.

10 വ്യത്യസ്ത രംഗങ്ങളില്‍ കഴിവ് തെളിയിച്ച 30 യുവതീയുവാക്കളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. ഇവരില്‍ നിന്ന് ഏറ്റവും പ്രഗല്‍ഭരായ ഒരു യുവാവിനെയും യുവതിയെയും ഓരോ കാറ്റഗറിയില്‍ നിന്ന് ഒടുവില്‍ വിജയികളായി തിരഞ്ഞെടുക്കും. ഇതിനായുള്ള ഓണ്‍ലൈന്‍ വോട്ടിങ്ങും ആരംഭിച്ചു. ജനുവരി 27 വരെയാണു വോട്ടിങ്. 

എട്ടു പ്രമുഖരടങ്ങിയ പാനല്‍ അംഗങ്ങളാകും വിജയികളെ തിരഞ്ഞെടുക്കുക. ബോളിവുഡ് താരങ്ങളായ സോയ അലി ഖാന്‍, ദിയ മിര്‍സ, എഴുത്തുകാരിയും സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുമായ ബോറിയ മജുംദാര്‍, മൈക്രോസോഫ്ട്‌ ഇന്ത്യ എംഡി ശശി ശ്രീധരന്‍, എന്‍പിസിഐ എം.‍ഡിയും സിഇഒയുമായ ദിലീപ് ആസ്ബെ, മല്ലിക ദുവ തുടങ്ങിയവരാണു ജൂറി പാനല്‍ അംഗങ്ങള്‍. കെപിഎംജിയാണു പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 

അവാര്‍ഡ്‌ നോമിനികളില്‍ ബോളിവുഡില്‍നിന്നു ഫൈസല്‍ ഖാന്‍, സൈറാ വസിം,  അത്‍ലിറ്റ് ഹിമ ദാസ്, ക്രിക്കറ്റ് താരം പ്രിഥ്വി ഷാ തുടങ്ങിവരുമുണ്ട്. ഫെബ്രുവരി നാലിന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ്‌ വിതരണം . www.yonosbi20under20.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വോട്ടുകള്‍ രേഖപ്പെടുത്താം. ഇങ്ങനെയൊരു സംരംഭവുമായി എസ്ബിഐ മുന്നോട്ട് വരാന്‍ കാരണം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണെന്ന്  എസ്ബിഐ എംഡിയും കോര്‍പ്പറേറ്റ് ക്ലയന്റ്ഗ്രൂപ്പ്‌ ആന്‍ഡ്‌ ഐടി തലവനുമായ അര്‍ജിത് ബസു പറഞ്ഞു..  

ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിങ്, വിനോദം, യാത്ര, ഭക്ഷണം, താമസം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങളെല്ലാം ഒരൊറ്റ ആപ്പിലൂടെ കണ്ടെത്താം എന്നതാണ് എസ്ബിഐയുടെ മൊബൈൽ ആപ്ലിക്കേഷനായ യോനോ (YONO - You Only Need One) വഴി ഉദ്ദേശിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA