ശശാങ്കന് രണ്ടു കുഞ്ഞുമക്കളെ പോറ്റണം, പക്ഷേ ഇരു വൃക്കകളും തകരാറിൽ

ഇരവിനല്ലൂർ (കോട്ടയം) ∙ നാല് അംഗങ്ങളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശശാങ്കൻ എന്ന ഒാട്ടോ ഡ്രൈവർ. വിധി പക്ഷേ ആ കുടുംബത്തിന് ഏൽപ്പിച്ച പ്രഹരം വൃക്ക രോഗത്തിന്റെ രൂപത്തിൽ ശശാങ്കനെ തേടിയെത്തി. ഇരു വൃക്കകളും പ്രവർത്തന രഹിതമായി, ഡയാലസിസിന്റെ സഹായത്താൽ മാത്രം ജീവിക്കുന്ന ഒരാളായി ശശാങ്കൻ മാറിയിരിക്കുന്നു. 

ആഴ്ചയിൽ രണ്ടുതവണ ഡയാലസിസ് നടത്തിയാൽ മാത്രമേ ഈ ജീവിതം മുന്നോട്ടു തുടരാനാകൂ. ജീവൻ നിലനിർത്താനാവശ്യമായ ലഘു ഭക്ഷണവും അൽപ്പം ജലവും മാത്രമേ ഇദ്ദേഹത്തിന് കഴിയ്ക്കുവാൻ സാധിക്കുകയുള്ളൂ. നീരുവന്ന് വീങ്ങിയ ശരീരം, സ്വന്തമായി നിൽക്കാനോ നടക്കാനോ ആവാത്ത അവസ്ഥ, രണ്ട് കുഞ്ഞു മക്കൾ, ഭാര്യക്ക് ജോലിയോ മറ്റു വരുമാനമോ ഒന്നുമില്ല. ഒരുതുണ്ട് ഭൂമിയും അതിലുള്ള ഒരു ചെറിയ വീടും മാത്രമാണ് ആകെയുള്ളത്.

ഒരു വൃക്കയെങ്കിലും മാറ്റിവെച്ചാൽ ജീവിതം മുന്നോട്ട് നീക്കുവാൻ കഴിയും. ലക്ഷങ്ങൾ ചെലവു വരുന്ന ചികിൽസയാണിത്. ആഴ്ചയിൽ രണ്ടുതവണ ഡയാലസിസും വേണ്ടിവരും. മരുന്നിനുതന്നെ ഈ കുടുംബം ക്ലേശിക്കുകയാണ്. സുമനസ്സുകളുള്ളവർ ഈ കൊച്ചു കുടുംബത്തിന്റെ വെളിച്ചം കെടാതിരിക്കാൻ സഹായിക്കുക. ശശാങ്കന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോൺ നമ്പർ എന്നിവ താഴെ ചേർക്കുന്നു. MOBILE NUMBER 9746208103

  • SASANKA KUMAR S, EZHUMAVIL
  • ERAVINALLOOR PO, PUTHUPPALLY, KOTTAYAM, KERALA
  • SBI PUTHUPPALLY
  • ACCOUNT NUMBER : 38167726076
  • IFSC CODE : SBIN0070122