ഒരു മുഖക്കുരുവിൽ നിന്ന് ദുരന്തത്തിലേക്ക്; ഒരു കൈ സഹായം നൽകി ജീവൻ തിരിച്ചുനൽകാം

പത്തനംതിട്ട ∙ മുഖത്ത് വന്ന ചെറിയൊരു മുഖക്കുരുവിൽ നിന്നാണ് ഇൗ യുവാവിന്റെ ജീവിതത്തിലെ ദുരന്തം തുടങ്ങുന്നത്. മൂക്കിന്റെ ഉള്ളിനോട് ചേർന്നു വന്ന കുരു സ്വന്തമായി പൊട്ടിച്ചു. പിന്നീടിങ്ങോട്ട് സംഭവിച്ചതെല്ലാം വിവരിക്കാൻ പോലുമില്ലാതെ രോഗാവസ്ഥയിലുമാണ്. അണുബാധ തലച്ചോറും കടന്ന് ശരീരമാകെയായിരിക്കുന്നു.

പെരുനാട് കുന്നുംപുറത്ത് പരേതനായ കെ.പി. ശശിയുടെയും സുശീലയുടെയും രണ്ടാമത്തെ മകൻ എസ്.സനോജ്കുമാറാണ് (33) സുമനസുകളുടെ കാരുണ്യം തേടുന്നത്. അണുബാധയെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിലാണ്. എൻജിനീയറിങ് പഠനം പൂർത്തിയാക്കി മുംബൈയിൽ ജോലിയ െചയ്യുന്നതിനിടയിലാണ് മുക്കിൽ ഉണ്ടായ ചെറിയ പരുവിനെ തുടർന്ന് ശരീരത്ത് അണുക്കൾ പടർന്നത്.

കണ്ണിന്റെ കാഴ്ച ശക്തിയേയും തലച്ചോറിലേക്കുള്ള ഞരമ്പിനെയും തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ വരെ രോഗം ബാധിച്ചു.  തുടർചികിൽസ നടത്താൻ നിർധന കുടുംബത്തിന് മാർഗമില്ല. ഇതുവരെ നാട്ടുകാരുടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും 10 ലക്ഷത്തോളം രൂപ സ്വരൂപിച്ച് ചികൽസ നടത്തി. ഒരു ദിവസത്തെ മരുന്നുകൾക്ക് മാത്രമായി 40,000 ത്തോളം രൂപാ ചെലവ് വരുന്നു. മാതാവും ഭാര്യയും 7 മാസം പ്രായമായ കുഞ്ഞും അടങ്ങുന്ന കുടുംബമാണ് ഇത്. 9 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്  സനോജിന്റെ  ജീവൻ നിലനിർത്തിയത്.

കാഴ്ചയുള്ളവർ കണ്ണു തുറന്നാലെ സനോജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകൂ. ഫോൺ: 9633539367. ചികിൽസാ സഹായത്തിനായി കനറാ ബാങ്ക് പെരുനാട് മഠത്തുംമൂഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Canara Bank, Perunad Branch
  • A/C Number: 6601101000776
  • IFSC Code: CNRB0006601