ശബരിമല: കെപിസിസി നിലപാട് ശരിവച്ച് ഹൈക്കമാൻഡ്

SHARE

ന്യൂഡൽഹി ∙ ശബരിമല വിഷയത്തിൽ കെപിസിസി നിലപാട് അംഗീകരിച്ചു കോൺഗ്രസ് ഹൈക്കമാൻഡ്. ആചാര സംരക്ഷണത്തിനു കേന്ദ്രം നിയമം നിർമിക്കണമെന്ന കെപിസിസി ആവശ്യം ഹൈക്കമാൻഡ് ശരിവച്ചു. കോൺഗ്രസിന്റെ ലോക്സഭയിലെ ഡപ്യൂട്ടി ചീഫ് വിപ് കെ.സി. വേണുഗോപാൽ നിയമനിർമാണ ആവശ്യം ലോക്സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും കേന്ദ്രം അടിയന്തര തീരുമാനം എടുക്കണമെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

ബിജെപിയും സിപിഎമ്മും രാഷ്ട്രീയ നേട്ടത്തിനായി ഒത്തുകളിച്ച് സംസ്ഥാനം യുദ്ധക്കളമാക്കുകയാണ്. സമാധാന മാർഗങ്ങളിലൂടെ ആചാരസംരക്ഷണം ഉറപ്പാക്കണം. 

മുഖ്യമന്ത്രിയുടെയും ആഎസ്എസ് നേതൃത്വത്തിന്റെയും അറിവോടെയാണു സംസ്ഥാനത്തു ബോംബേറ് ഉൾപ്പെടെ വ്യാപക അക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA