കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു

ksrtc-logo
SHARE

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ചയിൽ ഡ്യൂട്ടി പരിഷ്കരണ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് സംയുക്ത സമരസമിതി പണിമുടക്ക് പിൻവലിച്ചത്. ഇന്നലെ എംഡി ടോമിൻ തച്ചങ്കരി യൂണിയൻ നേതാക്കളെ ചർച്ചയ്ക്കു വിളിച്ചെങ്കിലും പണിമുടക്കിൽനിന്നു പിന്മാറാൻ അവർ തയാറായില്ല. പിന്നാലെ പണിമുടക്ക് തടഞ്ഞു ഹൈക്കോടതി വിധി വന്നെങ്കിലും പിന്മാറില്ലെന്ന നിലപാടിലായിരുന്നു. ഇടതുമുന്നണി നേതാക്കൾ ഇടപെട്ടതോടെയാണു മന്ത്രി ചർച്ച വിളിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA