ആചാരങ്ങളിൽ നിന്നു വ്യതിചലിച്ച് ചർച്ച ഇല്ല: പന്തളം കൊട്ടാരം

SHARE

പന്തളം∙ ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വ്യതിചലിച്ചു കൊണ്ട് ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നു കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാര വർമ പറഞ്ഞു. ആരുമായും ചർച്ച നടത്തുന്നതിൽ വിരോധമില്ല. എന്നാൽ കൊട്ടാരം ആദ്യം എടുത്ത നിലപാടിൽ തന്നെയാണ് ഉറച്ചു നിൽക്കുന്നത്.

യുവതീ പ്രവേശവുമായി ഇപ്പോഴും എതിർപ്പു പ്രകടിപ്പിച്ചു നിൽക്കുന്ന വിവിധ സംഘടനകളുമായും തന്ത്രിമാരുമായും ആലോചിച്ചതിനു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യത്തിൽ കൊട്ടാരത്തിന്റെ നിലപാട് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും വെളിപ്പെടുത്തിയിരുന്നു. ഇതിൽ നിന്നു കടുകിട വ്യതിചലിക്കാൻ കൊട്ടാരം തയാറല്ല. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടുംപിടുത്തം മൂലം ഇക്കുറി ഭക്തർക്കു സുഖദർശനം ലഭ്യമായില്ല.

ഇരുമുടിക്കെട്ടു പോലും പരിശോധിക്കുന്ന നടപടി ശബരിമലയുടെ ചരിത്രത്തിൽ ആദ്യമാണ്. ഭക്തരുടെ എണ്ണത്തിലും ഇക്കുറി ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു. ഇതു കൊട്ടാരത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പന്തളത്തും അതു പ്രകടമായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് ചർച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA