ദാവോസിൽ 22 മുതൽ ലോക സാമ്പത്തിക ഉച്ചകോടി

SHARE

ദാവോസ് ∙ 49 ാം ലോക സാമ്പത്തിക ഫോറം സ്വിസ് റിസോർട്ട് പട്ടണമായ ദാവോസിൽ 22ന് ആരംഭിക്കും. 4 ദിവസം നീളുന്ന ഫോറത്തിൽ അറുപത്തഞ്ചോളം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ഭരണ സ്തംഭനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം ഇതാദ്യമായി യുഎസ് പ്രതിനിധിസംഘം എത്തുന്നില്ല. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ലോക വ്യാപാര സംഘടനയ്ക്കുവേണ്ടി പുതിയ നയരേഖ തയാറാക്കി വരുകയാണെന്നും ദാവോസിൽ വിവിധ വാണിജ്യ മന്ത്രിമാരുമായി ഇത് ചർച്ച ചെയ്യുമെന്നും സുരേഷ് പ്രഭു ട്വിറ്ററിൽ കുറിച്ചിരുന്നു.

സംസ്ഥാനത്തെ നിക്ഷേപ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എത്തുന്നുണ്ട്. ദാവോസ് വേദികളിൽ സ്ഥിരസാന്നിധ്യമായിരുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇത്തവണ പങ്കെടുക്കുന്നില്ല. പകരം മകനും സംസ്ഥാന ഐ.ടി., പഞ്ചായത്ത് രാജ് മന്ത്രിയുമായ നര ലോകേഷാണ് വരുക. വ്യവസായ ലോകത്തെ പ്രതിനിധീകരിച്ച് മുകേഷ് അംബാനി, പത്നി നിത അംബാനി, മക്കളായ ഇഷ, ആകാശ് എന്നിവരും അസിം പ്രേംജി, ഗൗതം അഡാനി, എം.എ. യൂസഫലി, ലക്ഷ്മി മിത്തൽ, ആനന്ദ് മഹീന്ദ്ര, എൻ. ചന്ദ്രശേഖരൻ, നന്ദൻ നിലേക്കനി, അജയ് പിരമൾ തുടങ്ങിയവരും പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA