പെട്രോൾ മോഷണം: തീപിടിത്തത്തിൽ മെക്സിക്കോയിൽ 66 മരണം

mexico
SHARE

ത്‌ലാഹുലിപാൻ (മെക്സിക്കോ) ∙ പൈപ്പ് ലൈനിൽ അനധികൃതമായുണ്ടാക്കിയ ടാപ്പ് ചോർന്നൊഴുകിയ പെട്രോൾ ജനങ്ങൾ കാനുകളിലും ബക്കറ്റുകളിലും ശേഖരിച്ചുകൊണ്ടിരിക്കെയുണ്ടായ തീപിടിത്തത്തിൽ 66 പേർ കൊല്ലപ്പെട്ടു. 76 പേർക്കു പൊള്ളലേറ്റു.

മെക്സിക്കോ സിറ്റിക്ക് 110 കിലോമീറ്റർ വടക്ക് ത്‌ലാഹുലിപാനിലാണു സ്ഫോടനത്തെ തുടർന്ന് തീപിടിത്തം. ഇന്ധന മോഷണത്തിനെതിരെ സർക്കാർ വ്യാപക പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് അപകടം. പ്രസിഡന്റ് ആൻഡ്രിയാസ് മാനുവൽ ലോപസ് ദുഃഖം പ്രകടിപ്പിച്ചു. ഇന്ധന മോഷണവും അപകടങ്ങളും മെക്സിക്കോയിൽ പതിവാണ്. ലഹരിമരുന്നു മാഫിയകളും മറ്റു മോഷണസംഘങ്ങളുമാണ് ഇതിനു പിന്നിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA