മലേഷ്യൻ രാജാവായി സുൽത്താൻ അബ്ദുല്ല

Sultan-Abdullah-Sultan-Ahmad-Shah
SHARE

ക്വാലലംപുർ ∙ മലേഷ്യയിൽ സ്ഥാനമൊഴിഞ്ഞ സുൽത്താൻ മുഹമ്മദ് അഞ്ചാമനു പകരക്കാരനായി സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ (59) പുതിയ രാജാവ്. മികച്ച അത്‌ലറ്റ് കൂടിയായ സുൽത്താൻ അബ്ദുല്ല രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ മേൽനോട്ടസമിതി അംഗവും ഏഷ്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റുമാണ്. 31 നാണു സ്ഥാനാരോഹണം. 5 വർഷമാണു കാലാവധി.

Malaysia-former-Sultan-and-Oksana-Voevodina
സുൽത്താൻ മുഹമ്മദ് അഞ്ചാമൻ, ഒക്സാന വിവോഡിന

ചികിൽസാർഥം രാജ്യം വിട്ട സുൽത്താൻ മുഹമ്മദ് അഞ്ചാമൻ (49), റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്സാന വിവോഡിനയെ (25) വിവാഹം ചെയ്തതിനു പിന്നാലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണു പുതിയ രാജാവിനെ കണ്ടെത്തിയത്. 3 വർഷം കാലാവധി ശേഷിക്കെയാണു രാജാവ് സ്ഥാനമൊഴിഞ്ഞത്.

മുഹമ്മദ് അഞ്ചാമൻ ഒഴികെയുള്ള 8 മലയ പ്രവിശ്യകളുടെ തലവൻമാരിൽ നിന്നാണു രാജാവിനെ തിരഞ്ഞെടുത്തത്. പഹാങ് പ്രവിശ്യ തലവനായിരുന്നു സുൽത്താൻ അബ്ദുല്ല. അധികാരം പാർലമെന്റിൽ നിക്ഷിപ്‌തമായ മലേഷ്യയിൽ, രാജാവിന്റേത് ആലങ്കാരിക പദവിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA