അറിയാം ഹോം സേവര്‍ ലോണ്‍

ഭവന വായ്പയുടെ കാര്യത്തിൽ കൈവശമുള്ള തുക വായ്പ തിരിച്ചടക്കാന്‍ ഉപയോഗിക്കാതെ തന്നെ വായ്പാ ബാധ്യത കുറക്കുന്നതിനുള്ള പദ്ധതിയാണ് ഹോം സേവര്‍ ലോണ്‍. ഉപഭോക്താവിന്റെ കൈവശമുള്ള സമ്പാദ്യം ഒരു കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഈ അക്കൗണ്ട് ഭവനവായ്പാ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയുമാണ് ഹോം സേവര്‍ ലോണ്‍ പദ്ധതിയില്‍ ചെയ്യുന്നത്. ഈ പദ്ധതിയില്‍ അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള വായ്പാ തുകയില്‍ നിന്നും കറന്റ് അക്കൗണ്ടിലെ തുക കിഴിച്ചതിനു ശേഷമുള്ള തുകയ്ക്കാണ് പലിശ കണക്കാക്കുക.  ഏതാനും ബാങ്കുകള്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്

കറന്റ് അക്കൗണ്ടിലെ പ്രതിമാസ ശരാശരി കണക്കാക്കിയാണ് ഓരോ മാസത്തെയും ബാക്കിയുള്ള വായ്പാ തുകയും അതിന് അനുസരിച്ച് പലിശയും കണക്കാക്കുക. കറന്റ് അക്കൗണ്ടിലെ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. തുക പിന്‍വലിക്കുന്നതിന് അനുസരിച്ച് ബാക്കിയുള്ള വായ്പാ തുകയിലും വായ്പാ കാലയള വിലും വ്യത്യാസമുണ്ടാകും. 

വായ്പാ ബാധ്യത കു റയുമെങ്കിലും ഹോം സേവര്‍ ലോ ണ്‍ പദ്ധതികള്‍ക്ക് അ വയുടേതായ ന്യൂനതകളുമുണ്ട്. ഹോം സേവര്‍ ലോ ണ്‍ അക്കൗണ്ടുകളുടെ വാര്‍ഷിക പലിശ സാധാരണ ഭവനവായ്പകളേക്കാള്‍ 0.5-1 ശതമാനം കൂടുതലാണ്. കറന്റ് അക്കൗണ്ടിലെ തുകയ്ക്ക് പലിശയൊന്നും ലഭിക്കുകയുമില്ല. കറന്റ് അക്കൗണ്ടിലെ പലിശ മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരികളിലോ നിക്ഷേപിക്കുകയാണെങ്കില്‍ പലിശ ഇനത്തില്‍ ലാഭിക്കുന്ന തുകയേക്കാള്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.