ആധാർ അറിയാൻ 6 കാര്യങ്ങൾ

1.എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണോ?

 േകന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെയും ആർബിഐയുടെയും നിർദേശപ്രകാരം ഇത് ആവശ്യമാണ്.50,000 രൂപയ്ക്കു മേലുള്ള ഇടപാടുകൾക്ക് ആധാർ നമ്പർ ആവശ്യമാണ്.

2. ആധാറിന്‍റെ ഇ– പകർപ്പ് ആധികാരികമാണോ?

ഐടി നിയമപ്രകാരം ഡൗൺലോഡ് ചെയ്ത ആധാർ (ഇ–ആധാർ) UIDAI ഡിജിറ്റലായി ഒപ്പുവച്ച േരഖയാണ്. ഇത് അംഗീകൃതവും അച്ചടിച്ച ആധാറിനു തുല്യവുമാണ്.

3. ടാക്സ് റിട്ടേൺ നൽകാനും പാൻനമ്പറിന് അപേക്ഷിക്കാനും ആധാർ വേണോ?

റിട്ടേൺ സമർപ്പിക്കാനും പാനിന് അപേക്ഷിക്കാനും ആധാർ നിർബന്ധമാണ്. ആധാർ കിട്ടാത്തവർ ആധാർ അപേക്ഷയുടെ എൻറോൾമെന്റ് ഐഡി നമ്പർ നിർബന്ധമായും നൽകണം.

4. പ്രവാസികൾക്ക് ആധാർ ലഭിക്കുമോ?

ആധാർ എൻറോൾമെന്റ് അപേക്ഷാ തീയതിക്കു തൊട്ടു മുൻപുള്ള 12 മാസത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിച്ചവർക്കേ (സ്ഥിരവാസി) ആധാർ നേടാൻ അവകാശമുള്ളൂ. സ്ഥിരവാസി അല്ലാത്തവർക്ക് ആധാർ നൽകില്ല.

5. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചാൽ Diret Benefit Transfer (DBT) വഴി പണം ഏത് അക്കൗണ്ടിൽ ലഭിക്കും?

ആധാർ നമ്പരുമായി അവസാനം ബന്ധിപ്പിച്ച അക്കൗണ്ടിൽ DBT വഴിയുള്ള പണം ലഭിക്കും.

6. ആധാർ പുതുക്കേണ്ടതുണ്ടോ?

അഞ്ചു വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ആധാർ കാർഡ് പുതുക്കണം. മുതിർന്നവർ ഓരോ 10 വർഷം കൂടുമ്പോഴും ബയോമെട്രിക് വിവരങ്ങൾ അപ്േഡറ്റ് ചെയ്യണം.