മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ചെയ്യേണ്ടത്

മ്യൂചല്‍ ഫണ്ടുകളുടെ തരംതിരിക്കല്‍ ഫലമായി നിലവിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എല്ലാ പോർട്ഫോളിയോകളിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന്,  മൾട്ടിക്യാപ് എന്ന നിലയിൽ ആരംഭിച്ച ഫണ്ട് ഇപ്പോൾ ൈഹബ്രിഡ് കാറ്റഗറിയിലേക്ക്  മാറ്റപ്പെട്ടിട്ടുണ്ടാകാം. ഈ മാറ്റങ്ങളെല്ലാം യഥാസമയം മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരെ അറിയിക്കുന്നുണ്ട്. പക്ഷേ എത്ര േപർ ഇവയെ ഗൗരവപൂർവം വിശകലനം ചെയ്തു ശരിയായ തീരുമാനം എടുക്കുമെന്നതിൽ സംശയമുണ്ട്. പോർട്ഫോളിയോയിൽ വരുന്ന മാറ്റം സ്കീമിന്റെ  പ്രകടനത്തിൽ പ്രതിഫലിക്കുവാൻ ഏതാനും മാസങ്ങളെടുക്കും. അതിനിടയിൽ നിക്ഷേപകൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

  1. നിലവിലുള്ള സ്കീമുകളിലെ മാറ്റങ്ങൾ എന്തൊക്കെയെന്നു വ്യക്തമായി മനസ്സിലാക്കുക. നിങ്ങളുടെ റജിസ്റ്റേർഡ് ഇ–മെയിൽ വഴി തരുന്ന സ്കീം ഇൻഫർമേഷൻ ഡോക്യുമെന്റ് പഠിക്കുക.

2. സ്കീമുകളുടെ സ്വഭാവവിശേഷം മാറിയിട്ടുണ്ടെങ്കിൽ ആ മാറ്റം നിങ്ങളുടെ നഷ്ടം സഹിക്കാനുള്ള കഴിവുമായി   പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

3. മാറിയ സ്കീമുകളിൽ നഷ്ടസാധ്യത കൂടുതലാണെന്നു മനസ്സിലാക്കിയാൽ  അതേ മ്യൂച്വൽ ഫണ്ട് സ്ഥാപനത്തിന്റെ അനുയോജ്യമായ മറ്റു സ്കീമിലേക്ക് സ്വിച്ച് ചെയ്യുന്നതാകും നല്ലത്.

4. എസ്ഐപി നിക്ഷേപകർ പഴയതും മാറിവന്നതുമായ രണ്ടു സ്കീമുകളുടെയും പോർട്ഫോളിയോ വിശദമായി പരിശോധിക്കണം. അടിസ്ഥാന സ്വഭാവത്തിൽ മാറ്റമുണ്ടെങ്കിൽ നിക്ഷേപങ്ങളുടെ വളർച്ചയെ അത് ബാധിക്കാം. അങ്ങനെയെങ്കിൽ നിലവിലെ ഫണ്ടിൽനിന്നു മാറുക. റിസ്ക് പ്രൊഫൈലിനു യോജിച്ച തരത്തിലുള്ള മറ്റൊരു ഫണ്ടിൽ നിക്ഷേപം ആരംഭിക്കുകയും വേണം.