ഓൺലൈൻ ഷോപ്പിങ് ഭ്രമം പോക്കറ്റ് കാലിയാക്കാതിരിക്കാൻ

കൊല്ലത്തിലൊന്നോ രണ്ടോ തവണ ഓണത്തിനോ അടുത്ത ബന്ധുവിന്റെ വിവാഹത്തിനോ ഒക്കെ മാത്രം ഒരു പുത്തനുടുപ്പ് വാങ്ങിയിരുന്ന പഴയ കാലമെല്ലാം മാറി. കാർഡിടപാടുകളും ഓൺലൈൻ ഷോപ്പിങും വ്യാപകമായതോടെ എപ്പോഴും എവിടെയാണെങ്കിലും ഇഷ്ടപ്പെടുന്നതെന്തും സ്വന്തമാക്കാനാകുന്നു.കടകൾ തോറും കയറിയിറങ്ങി നടക്കേണ്ട, സ്വകാര്യതയിലിരുന്ന് ഇഷ്ടമുള്ളതെല്ലാം തെരഞ്ഞെടുക്കാം...തുടങ്ങിയ നേട്ടങ്ങളേറെയാണ്.

"ഷോപ്പഹോളിക്" എന്നറിയപ്പെടുന്ന കണ്ണിൽ കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ഒരു പ്രത്യേക വിഭാഗം തന്നെ ഇങ്ങനെ വളർന്നു വന്നിട്ടുണ്ട്. ഇങ്ങനെ ഷോപ്പഹോളിക് ആകുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ എത്രമാത്രം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സ്വയം പരിശോധിച്ചിട്ടുണ്ടോ? അറിയാതെ കൈയിൽ നിന്നും പണം നഷ്ടപ്പെടുന്ന കാര്യം ആദ്യമൊന്നും തിരിച്ചറിയുന്നു പോലുമുണ്ടാകില്ല.

കാഷ്് രഹിത ഇടപാടായതിനാൽ പോക്കറ്റിൽ നിന്ന് പണമെടുത്തു നൽകുമ്പോഴുള്ള വിഷമവും അനുഭവപ്പെടില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പണവും ഓൺലൈൻ ഇടപാടുകളും പരിധി കടക്കാതെ കൃത്യമായ നിരീക്ഷണം വേണം എന്ന കാര്യത്തിന് പലരും ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നില്ല,

ഓരോ തവണത്തെയും പേമെന്റ് കൃത്യമായി എഴുതി വെക്കണം. കുറച്ചു ദിവസം കഴിഞ്ഞ് അതു പരിശോധിച്ചാൽ എത്രമാത്രം തുക അനാവശ്യമായി ഓൺലൈൻ ഷോപ്പിങിന് ചെലവഴിച്ചിട്ടുണ്ടെന്ന് മനസിലാക്കാനാകും, അതിൽ എത്രയെണ്ണം ഒഴി

വാക്കാനാകുമായിരുന്നു എന്ന് തിരിച്ചറിയാനായാൽ തന്നെ കാര്യങ്ങൾ എളുപ്പമായി.

∙കാർഡുകൾ ഒരുപാട് എണ്ണം വേണ്ട

∙ ഉള്ളവയിൽ ഷോപ്പിങ്ങിനുപയോഗിക്കാനായി ഒന്നുരണ്ടെണ്ണം മാറ്റിവെക്കുക.

∙ സൈറ്റുകൾ നോക്കുമ്പോഴെല്ലാം എന്തെങ്കിലും വാങ്ങണം എന്നശീലം മാറ്റി സെയിലോ ഓഫറോ ഉള്ളപ്പോൾ മാത്രം വിലക്കുറവിൽ വേണ്ടത് സ്വന്തമാക്കാനുള്ള അവസരമാക്കി ഓൺലൈൻ ഷോപ്പിങിനെ മാറ്റുക ഉപയോഗപ്പെടുത്തുക.വിവേകപൂർവമുള്ള ഉപയോഗം ഓൺലൈൻ ഷോപ്പിങ് ലാഭകരമാക്കും.