sections
MORE

നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടം; ഗേൾഫ്രണ്ടിനൊപ്പമുള്ള പന്തിന്റെ ചിത്രം വൈറൽ

rishabh-pant-isha-negi
SHARE

ന്യൂഡൽഹി∙ ഇന്ത്യ ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന അവസരത്തിൽ വിക്കറ്റ് കീപ്പർ റോളിൽ ആരു വേണം? അനുഭവസമ്പത്തിന്റെ കരുത്തുള്ള മുൻ നായകൻ മഹേന്ദ്രസിങ് ധോണിയോ മികച്ച ഫോമിലുള്ള വെടിക്കെട്ടു ബാറ്റ്സ്മാൻ ഋഷഭ് പന്തോ? ഇന്ത്യൻ ക്രിക്കറ്റ് ലോകം മൊത്തം ഈ ചോദ്യത്തിനു ചുറ്റും വട്ടം കറങ്ങുമ്പോൾ, ദേശീയ ടീമിൽനിന്നു മാറിനിന്ന് വിശ്രമ നാളുകൾ ആസ്വദിക്കുകയാണ് പന്ത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു ട്വന്റി20, നാല് ടെസ്റ്റ് മൽ‌സരങ്ങൾക്കു ശേഷമാണ് ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചത്.

എന്തായാലും, വിശ്രമനാളുകളിലും വാർത്തകളിൽ താരം പന്തു തന്നെ. തന്റെ പെൺസുഹൃത്തിനെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയാണ് പന്ത് ഏറ്റവും ഒടുവിൽ വാർത്തകളിൽ നിറഞ്ഞത്. ധോണിയുടെ പിൻഗാമിയായി ദേശീയ ടീമിൽ സ്ഥാനമുറപ്പിക്കുന്ന ഈ ഇരുപത്തൊന്നുകാരന്റെ പെൺസുഹൃത്തിന്റെ പേര് ഇഷാ നേഗി. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് സംരംഭകയും ഇന്റീരിയർ ഡിസൈനറുമാണ് നേഗി. 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം പന്തു കുറിച്ച വാക്കുകളിങ്ങനെ:

‘നീ കാരണമാണ് ഞാൻ ഇത്രയും സന്തോഷവാനായിരിക്കുന്നത്. അതുകൊണ്ട് നിന്നെ സന്തോഷിപ്പിക്കാനാണ് എനിക്കിഷ്ടം’.

ഇതേ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഇഷാ നേഗി കുറിച്ച വാക്കുകൾ ഇങ്ങനെ:

‘എന്റെ പുരുഷൻ, എന്റെ പ്രാണപ്രിയൻ, എന്റെ ആത്മസുഹൃത്ത്, എന്റെ ജീവിതത്തിന്റെ സ്നേഹം’

എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിക്കഴിഞ്ഞു. ഇന്ത്യൻ താരം സുരേഷ് റെയ്ന ഉൾപ്പെടെയുള്ളവർ പന്തിന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഈ ചിത്രം കണ്ട ഋഷഭ് പന്തിന്റെ ആരാധകരായ പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ച് പരിതപിക്കുന്നവരും കുറവല്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA