അവസാന പിടിവള്ളിയാണ്, കളിയാക്കരുത്: അപേക്ഷയുമായി യുവാവ്

jinu-tik-tok
SHARE

ടിക്ടോക് വിഡിയോകളിലൂടെ പ്രശസ്തനാണു ജിനു കെ.ജോസ്. ഇദ്ദേഹത്തിന്റെ വിഡിയോകൾക്കു നിരവധി ആരാധകരുമുണ്ട്. തന്റെ ശൈലിയിൽ ഏതു രംഗങ്ങളും ജിനു അഭിനയിക്കും. എന്നാൽ അവസാനമായി അപേക്ഷയുമായാണു ജിനു ആരാധകർക്കു മുന്നിലെത്തിയത്. 

ടിക് ടോക് വിഡിയോകളെ കളിയാക്കിയും പരിഹസിച്ചു പലരും രംഗത്തെത്തിയതോടെയാണു ജിനു കണ്ണുനീരണിഞ്ഞത് ‘‘കളിയാക്കുന്നവരോട് ഒറ്റക്കാര്യം. സിനിമയിലേക്കുള്ള അവസാന പിടിവള്ളിയാണ്. ദയവായി കളിയാക്കരുത്, ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ? ദൈവത്തെയോർത്ത് കളിയാക്കരുത്’’– കൈകൂപ്പി ജിനു പറഞ്ഞു. 

ഈ വിഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധിപ്പേർ ജിനുവിനെ ആശ്വസിപ്പിച്ചു കമന്റുകൾ ചെയ്തു. അസൂയക്കാരാണ് കളിയാക്കുന്നതെന്നും ജിനു അതൊന്നും കാര്യമാക്കണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു. 

സുന്ദരകില്ലാടിയിലെ കിണർ കുഴിക്കുന്ന രംഗങ്ങൾക്ക് ജിനു  ചെയ്ത ടിക് ടോക് ശ്രദ്ധ നേടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA