sections
MORE

ഇൻഫിനിറ്റി ഡിസ്പ്ലെ, ചാറ്റ് ഒാവർ വിഡിയോ, ഗ്യാലക്സി ജെ&എ മോഡലുകൾ വിപണിയിൽ

_Galaxy-JA-Smartphones
SHARE

മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ ഇൻഫിനിറ്റി ഡിസ്പ്ലെയുള്ള നാല് സ്മാർട് ഫോണുകൾ വിപണിയിൽ. ഗ്യാലക്സി എ, ഗ്യാലക്സി ജെ സീരീസുകളിലെ സാംസങിന്റെ ഇൻഫിനിറ്റി ഡിസൈൻ തത്ത്വം അവതരിപ്പിക്കപ്പെടുന്നതോടെ രാജ്യത്തെ മൊബൈൽഫോൺ നിർമ്മാണ മേഖല സ്മാർട്ട്ഫോൺ ഡിസൈനിംഗിൽ മാതൃകാപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുക.             

ഫോണിന്റെ വലിപ്പം കൂടാതെ തന്നെ ഗ്യാലക്സി ജെ6, ജെ8, എ6, എ6+ എന്നിവയിൽ 15 ശതമാനം അധികം ഡിസ്പ്ലെയാണ് ഇൻഫിനിറ്റി ഡിസൈൻ വഴി ലഭിക്കുക. ഇതുവഴി കനം കുറഞ്ഞ ബെസെൽസും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഹോംബട്ടണുമാണ് ഫോണുകളിലുളളത്. ഉപയോഗിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഫിംഗർ പ്രിന്റ് സെൻസർ ഫോണിന് പുറകിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്പ്ലെയിലുള്ള ഇൗ മാറ്റങ്ങൾ 18:5:9  അനുപാതം പ്രദാനം ചെയ്യുന്നതിനാൽ മികച്ച ദൃശ്യാനുഭവവും ബ്രൗസ് ചെയ്യാൻ കൂടുതൽ സ്ഥലവും ലഭിക്കും. നാല് മോഡലുകളും സൂപ്പർ അമോലെഡ് ഡിസ്പ്ലെ സഹിതമാണ് എത്തുന്നത്. മികച്ച കോൺട്രാസ്റ്റും മികവാർന്ന ഡിസ്പ്ലെയും ഇത് നൽകുന്നു. ഫോണിലുള്ള മറ്റൊരു പ്രധാന സവിശേഷത ‘ചാറ്റ് ഒാവർ വിഡിയോ’ ആണ്. ചാറ്റ് ചെയ്യുന്നതിനിടയിലും തടസ്സങ്ങളില്ലാതെ വിഡിയോ കാണാനുള്ള സംവിധാനമാണിത്.

ആകർഷകമായ ഡിസൈനാണ് പുതിയ സ്മാർട് ഫോണുകളുടേത്. മെറ്റൽ യൂണിബോഡിയാണ് ഗ്യാലക്സി എ സീരീസിന്റേത്. എ6+ ന് 6' എഫ്എച്ച്ഡി + ഡിസ്പ്ലെയാണുള്ളത്. എ6-ൽ 5.6'’ എച്ച്ഡി+ ആണ് ഡിസ്പ്ലെ. ഗ്യാലക്സി ജെ സീരീസ് മുന്തിയതരം പോളികാർബണേറ്റ് യൂണിബോഡിയോടെയാണ് എത്തുന്നത്. ജെ8ന് 6''’ എച്ച്ഡി+ ആണ് ഡിസ്പ്ലെ. ജെ6ന് ആകട്ടെ 5.6''’ എച്ച്ഡി+ ഡിസ്പ്ലെ സഹിതമാണ് എത്തിയിരിക്കുന്നത്. മിനുസമായ കർവുകളും ആകർഷകമായ ഡിസൈനും സൗകര്യമേറിയ ഗ്രിപ്പുമാണ് എല്ലാ ഫോണുകളിലുമുള്ളത്.

ഇന്നത്തെ തലമുറക്കായാണ് ജെ6, ജെ8, എ6, എ6+ എന്നിവ നിർമിച്ചിരിക്കുന്നത്. സാംസങ്ങിന്റെ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഡിസ്പ്ലെ സമാനതകളിലാത്ത മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത്. എല്ലാ ഫോണുകളും ഇരട്ട ക്യാമറകൾ സഹിതമാണ് എത്തിയിരിക്കുന്നത്. പ്രൊഫഷണൽ നിലവാരത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ ഇതിലൂടെ സാധിക്കും. ഏറ്റവും പുതിയ ഇന്ത്യൻ നിർമിത കണ്ടെത്തലായ ചാറ്റ് ഓവർ വിഡിയോ സംവിധാനം ചാറ്റിംഗിനിടയിലും അനുസ്യൂതമായി വിഡിയോ കാണാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഏറ്റവും സ്റ്റൈലായ ഡിസൈൻ തേടുന്ന യുവതലമുറക്കായി പുതിയ നീല നിറത്തിലുള്ള ഫോൺ കൂടി പുറത്തിറക്കിയെന്നും സാംസങ് ഇന്ത്യാ ജനറൽ മാനേജർ ആദിത്യ ബബ്ബർ പറഞ്ഞു. 

ഇന്ത്യക്കായി നിർമിച്ച ഗ്യാലക്സി ജെ6, ജെ8, എ6, എ6+ എന്നിവ ഇൗ തലമുറക്കാവശ്യമായ ഏറ്റവും നൂതനമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചവയാണ്. വിഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോഴും യാതൊരു തടസ്സവുമില്ലാതെ കീബോർഡിന്റെ സഹായമില്ലാതെ ചാറ്റിങ് സാധ്യമാക്കുന്ന ചാറ്റ് ഒാവർ വിഡിയോ ആണ് പ്രധാന പ്രത്യേകത. മൊബൈൽ ഫോണിൽ വിഡിയോ കണ്ടിരിക്കുമ്പോൾ അത് നിർത്തി വെച്ച് ചാറ്റിങ് വിൻഡോ എടുത്ത് ചാറ്റ് ചെയ്യേണ്ട ബുദ്ധിമുട്ടേറിയ അവസ്ഥക്ക് ഇതോടെ പരിഹാരമേകുകയാണ് സാംസങ്. സാംസങ് മാൾ ആണ് മറ്റൊരു സവിശേഷത. ഏതെങ്കിലും ഇഷ്ടപ്പെട്ട ഒരു ഉൽപ്പന്നം കാണുകയാണെങ്കിൽ അതിന്റെ ഫോട്ടോയെടുത്താൽ മതി, ആ ഉൽപ്പന്നത്തിന്റെ സമഗ്ര വിവരങ്ങളും ഏത് ഇ കോമേഴ്സ് സൈറ്റിൽ നിന്നാണ് വാങ്ങാൻ സാധിക്കുക എന്നതടക്കമുള്ള വിവരങ്ങളും ലഭിക്കുന്ന സംവിധാനമാണ് സാംസങ് മാൾ.  

ഗ്യാലക്സി ജെ6, ജെ8, എ6, എ6+ എന്നിവയിൽ ഏറ്റവും മികച്ച ക്യാമറകളാണ് ഉൾക്കൊളളിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളും സെൽഫികളും പകർത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. പ്രധാന ക്യാമറ 16 എംപിയാണ്. എഫ് 1.7 ആണ് അപേർച്ചർ. 5 എംപിയുടേതയാണ് രണ്ടാമത്തെ റിയർ ക്യാമറ. എഫ് 1.9 ആണ് ഇതിന്റെ അപേർച്ചർ. ബാക്ക്ഗ്രൗണ്ട് ബ്ലർ ആക്കി മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ലൈവ് ഫോകസ് സംവിധാനവും ഫോണുകളിലുണ്ട്. ഇരട്ട ക്യാമറകൾ ബാക്ക്ഗ്രൗണ്ടിലെ ബ്ലർ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഗ്യാലക്സി എ6ൽ എഫ് 1.7 അപേർച്ചർ സഹിതമുള്ള 16 എംപി ക്യാമറയാണ് ഉള്ളത്. ജെ6-ൽ 13 എംപിയാണ് പ്രധാന കാമറ. ഏറ്റവും മികച്ച അപേർച്ചർ ലെൻസ് സഹിതമെത്തുന്ന ഫോണുകൾ സൂക്ഷ്മവും വ്യക്തതയാർന്നതുമായ ചിത്രങ്ങൾ ഏത് സമയത്തും പകർത്താൻ സഹായിക്കുന്നു. 

ഗ്യാലക്സി ജെ6, ജെ8, എ6, എ6+ സ്മാർട് ഫോണുകളിൽ മാറ്റം വരുത്താവുന്ന സെൽഫി ഫ്ളാഷുകളാണ് ഉള്ളത്. പകലിലും രാത്രിയിലും മികച്ച സെൽഫികൾ പകർത്താൻ ഇത് ഗുണകരമാണ്. ഗ്യാലക്സി എ6ലും ജെ8ലും 16 എംപിയാണ് ഫ്രണ്ട് ക്യാമറയെങ്കിൽ ഗ്യാലക്സി എ6+ൽ 24എംപിയാണ് ഫ്രണ്ട് ക്യാമറ. ഗ്യാലക്സി ജെ6 എട്ട് എംപി ഫ്രണ്ട് ക്യാമറയോടെയാണ് എത്തിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ചിത്രം പകർത്തുന്നതിനായി എല്ലാ ഫ്രണ്ട് ക്യാമറകൾക്കും 1.9 അപേർച്ചർ ഉണ്ട്. ഫേസ്അൺലോക്കും അധികമായി ചേർത്ത സുരക്ഷാ സംവിധാനങ്ങളും ഫോണുകളിലുണ്ട്. 

ഗ്യാലക്സി ജെ6, ജെ8, എ6, എ6+ സ്മാർട് ഫോണുകളിൽ ഇൻഫിനിറ്റി ഡിസ്പ്ലെ മാത്രമല്ല ഉള്ളത്, മറിച്ച് മനോഹരമായ ഡിസൈനും മികച്ച ക്യാമറകളും പെർഫോർമൻസും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒക്ടാകോർ പ്രോസസറാണ് ഫോണുകളിൽ ഉള്ളത്. എല്ലാ ഫോണുകളും 4ജിബി/64ജിബി റാം/റോം പതിപ്പുകളിലായാണ് എത്തുന്നത്. സാംസങ്ങിന്റെ ഏറ്റവും പുതിയ മെമ്മറി മാനേജ്മെന്റ് സംവിധാനത്തിലൂടെ സോഷ്യൽമീഡിയ കണ്ടന്റുകൾ എക്സ്റ്റേണൽ മെമ്മറി കാർഡിലേക്ക് ഒാട്ടോമാറ്റിക്കായി മാറ്റുന്നതിനുള്ള സംവിധാനവും ഫോണുകളിലുണ്ട്. ഗ്യാലക്സി എ6+ ജെ8 എന്നിവയിൽ 3500 എംഎഎച്ചാണ് ബാറ്ററി. ഗ്യാലക്സി എ6, ജെ6 എന്നിവയിൽ 3000 എംഎഎച്ച് ബാറ്ററിയും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡ് ഒറിയോയിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. 

ഒാൺലൈൻ ടു ഒാഫ്‌ലൈൻ പാർട്ണർഷിപ്പ്

മൊബൈൽ ഫോൺ രംഗത്ത് ഇതാദ്യമായി പേടിഎമ്മുമായി സഹകരിച്ച് ഒാൺലൈൻ ടു ഒാഫ്‌ലൈൻ പാർട്ണർഷിപ്പിൽ ഏർപ്പെടുകയാണ് സാംസങ്. ഇത് പ്രകാരം പേടിഎം മാൾ വഴി ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ഗ്യാലക്സി എ6, എ6+ എന്നിവയിലൂടെ 3000 രൂപയും ജെ6, ജെ8 എന്നിവയിലൂടെ 1500 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.  

സാംസങ്ങുമായി സഹകരിച്ച് പുതിയ ഫോണുകൾ പേടിഎം മാളുകളിലൂടെയും 25000 ത്തോളം വരുന്ന സാംസങ് ഒാഫ്‌ലൈൻ സ്റ്റോറുകളിലൂടെയും വിതരണം ചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പേടിഎം മാൾ സിഒഒ അമിത് സിൻഹ പറഞ്ഞു. ഒാൺലൈൻ ടു ഒാഫ്‌ലൈൻ പാർട്ണർഷിപ്പ് വഴി പുതിയ ഒരു നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

Aditya-Babbar

ലഭ്യത

ഗ്യാലക്സി ജെ6, എ6, എ6+ സ്മാർട് ഫോണുകൾ രാജ്യത്തെമ്പാടുമുള്ള റീട്ടെയിൽ സ്റ്റോറുകളിലൂടെയും സാംസങ് ഇ-ഷോപ്പുകളിലൂടെയും ലഭിക്കും. ഗ്യാലക്സി ജെ6 ഫ്ളിപ്പ്കാർട്ടിലും ഗ്യാലക്സി എ6, എ6+ എന്നിവ ആമസോണിലും ലഭിക്കും. ജെ8 ജൂലൈ മുതലാണ് വിപണിയിൽ ലഭ്യമാവുക. പേടിഎം മാളിലും ഫോണുകൾ ലഭിക്കും. എല്ലാ മോഡലുകളും നീല, കറുപ്പ്, ഗോൾഡ് നിറങ്ങളിൽ ലഭ്യമായിരിക്കും.

വിലയും ഒാഫറുകളും

ഗ്യാലക്സി എ6+,  എ6 (4/64ജിബി) & എ6 (4/32ജിബി) എന്നിവക്ക് യഥാക്രമം 25,990 രൂപ, 22,990 രൂപ, 21,990 രൂപ എന്നിങ്ങനെയാണ് വില. ഗ്യാലക്സി എ6+, എ6 എന്നിവ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വഴിയോ പേടിഎം വഴിയോ വാങ്ങുകയാണെങ്കിൽ അധികമായി 3000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 

ഗ്യാലക്സി ജെ8, ഗ്യാലക്സി ജെ6 (4/64ജിബി) & ജെ6 (3/32ജിബി) എന്നീ പതിപ്പുകൾക്ക് യഥാക്രമം 18,990 രൂപ, 16,490 രൂപ, 13,990 രൂപയാണ് വില. ഗ്യാലക്സി ജെ8, ജെ6 എന്നിവ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വഴിയോ, ഡെബിറ്റ് കാർഡ് വഴിയോ അല്ലെങ്കിൽ പേടിഎം വഴിയോ വാങ്ങുകയാണെങ്കിൽ അധികമായി 1500 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ജൂൺ 20 വരെ വാങ്ങുന്നവർക്ക് ഒറ്റത്തവണ സ്ക്രീൻ മാറ്റി നൽകുന്ന ഒാഫറും ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA