sections
MORE

ഷവോമിയുടെ വിലകുറഞ്ഞ ഫോൺ ജൂൺ 7ന് ഇന്ത്യയിൽ, ഇനി റെഡ്മി Y2 യുഗം

xiaomi-redmi-s2
SHARE

രാജ്യാന്തര സ്മാർട് ഫോൺ വിപണിയിലെ മുൻനിര കമ്പനികളിലൊന്നായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ജൂൺ ഏഴിന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ചൈനയിൽ അവതരിപ്പിച്ച റെഡ്മി എസ്2 ന്റെ ഇന്ത്യൻ പതിപ്പായി റെഡ്മി വൈ2 ഹാൻഡ്സെറ്റാണ് അവതരിപ്പിക്കുന്നത്. റെഡ്മി എസ്2 ആദ്യം അവതരിപ്പിച്ചത് ചൈനയിലാണ്. 

ഏറ്റവു ‘മികച്ച സെൽഫി ഫോൺ’ ആണ് റെഡ്മി എസ്2 ഹാൻഡ്സെറ്റിനെ കുറിച്ച് ഷവോമി അവകാശപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ ഫോണിന്റെ സെൽഫി ക്യാമറ പ്രവര്‍ത്തിക്കുന്നത്. റെഡ്മി എസ്2 ലെ ഫീച്ചറുകൾ തന്നെയാകും വൈ2ലും ഉണ്ടാകുക എന്നാണ് കരുതുന്നത്.

കുറ‍ഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന റെഡ്മി എസ്2 ഇന്ത്യൻ വിപണിയിൽ വൻ തരംഗമാകുമെന്നാണ് കരുതുന്നത്. പിന്നിൽ രണ്ടു ക്യാമറകളുണ്ട്. ഐഫോൺ X ന്റെ ഡിസൈനുമായി ചില സാമ്യതകൾ ഉണ്ടെന്നും പറയപ്പെടുന്നു. 12 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളാണ് പിന്നിൽ. വാവെയ്, വിവോ, ഒപ്പോ എന്നീ കമ്പനികളുടെ സെൽഫി ക്യാമറ ഫോണുകളുമായി മൽസരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റെഡ്മി എസ്2. 16 പിക്സലിന്റേതാണ് സെൽഫി ക്യാമറയും. 

18:9 അനുപാതത്തിലുള്ള ബെസൽലെസ് ഡിസ്പ്ലെയാണ്. ഓട്ടോമാറ്റിക് എച്ച്ഡിആർ ടെക്നോളജിയും സെൽഫി ക്യാമറയ്ക്കുണ്ട്. പകൽവെളിച്ചത്തിൽ മികച്ച സെല്‍ഫി പകർത്താൻ ഇത് സഹായിക്കും. ഇരട്ട സിം ഉപയോഗിക്കാവുന്ന ഹാൻഡ്സെറ്റിന്റെ ഡിസ്പ്ലെ 5.99 ഇഞ്ച് എച്ച്ഡിയാണ്. 

ക്വാൽകം സ്നാപ്ഡ്രാഗൻ 625 പ്രോസസർ, 3080 എംഎഎച്ച് ബാറ്ററി, 2GB/ 3GB/ 4GB റാം വേരിയന്റുകൾ, 16GB/ 32GB/ 64GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ലഭ്യമായിരിക്കും. റെഡ്മി എസ്2 (3ജിബി റാം/ 32 ജിബി സ്റ്റോറേജ്) വില 999 യുവാൻ (ഏകദേശം 10,600 രൂപ) ആണ്. 4ജിബി റാം/ 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1299 യുവാനുമാണ് (ഏകദേശം 13,700 രൂപ).

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന റെഡ്മി വൈ2ൽ ആൻഡ്രോയ്ഡ് ഒറിയോ, 3ജിബി റാം, സ്നാപ്ഡ്രാഗൺ 625 എസ്ഒസി, 5.99 ഇഞ്ച് ഡിസ്പ്ലെ, 16 മെഗാപിക്സൽ സെല്‍ഫി ക്യാമറ, 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 32 ജിബി സ്റ്റോറേജ്, 3080 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA