sections
MORE

ഫ്ലിപ്കാർട് ഓഫർ: 15,999 രൂപയുടെ നോക്കിയ 6.1 പ്ലസ് ‌3,299 രൂപയ്ക്ക് വാങ്ങാം

nokia-6-1
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ എച്ച്എംഡി ഗ്ലോബലിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് നോക്കിയ 6.1 പ്ലസ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം. അവതരിപ്പിക്കുമ്പോൾ 15,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 6.1 പ്ലസ് ഇപ്പോൾ ഫ്ലിപ്കാർട് വഴി കേവലം 3,299 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ നോക്കിയ 6.1 പ്ലസിന് വൻ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാണ്. നോക്കിയ 6.1 പ്ലസിന് 2,601 രൂപയുടെ ഇളവോടെ 14,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടാതെ, എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം ഇളവ് ഫ്ലിപ്കാർട് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടുകൾ നടത്തുമ്പോൾ 2,500 രൂപയുടെ ഇളവും ലഭിക്കും.

ഉപഭോക്താക്കൾക്ക് ലഭ്യമായ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് എക്സ്ചേഞ്ച് വിലയാണ്. നോക്കിയ 6.1 പ്ലസ് വാങ്ങുമ്പോൾ പഴയ ഫോണുകൾക്ക് 11,700 രൂപ വരെ എക്സ്ചേഞ്ച് വിലയായി ലഭിക്കും. ഇതെല്ലാം കഴിച്ച് 3,299 രൂപ നൽകിയാൽ നോക്കിയ 6.1 പ്ലസ് സ്വന്തമാക്കാം.

നോക്കിയ 6.1 പ്ലസ് ഓഗസ്റ്റ് 30 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 5.8 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രൊസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 3060mAh ബാറ്ററിയാണുള്ളത്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് (16 +5 മെഗാപിക്സൽ സെൻസർ). മുന്നിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് നോക്കിയ 6.1 പ്ലസിന്റെ പ്രധാന ഫീച്ചറുകള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA