sections
MORE

നോക്കിയ ഫോണുകൾക്ക് വില കുത്തനെ കുറച്ചു, 13,000 രൂപ വരെ ഇളവ്

Nokia-8-Sirocco
SHARE

രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ നോക്കിയ ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. തിരഞ്ഞെടുത്ത മോഡലുകൾക്കാണ് നോക്കിയ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ വില കുറച്ചിരിക്കുന്നത്. 13,000 രൂപ വരെ വില കുറച്ചിട്ടുണ്ട്.

11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോൺ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. മറ്റു ഇളവുകൾ കൂടി ലഭിക്കുമ്പോൾ 9728 രൂപയ്ക്ക് വരെ ഫോൺ ലഭിക്കും. ആൻഡോയ്ഡ് ഒറിയോ, 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, മീഡിയടെക് എംടി6750 എസ്ഒസി എന്നിവ നോക്കിയ 3.1യുടെ പ്രധാന ഫീച്ചറുകളാണ്.

നോക്കിയ 5.1 മോഡൽ 1500 രൂപ വില കുറച്ച് 12,999 രൂപയ്ക്കാണ് വിൽക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, മീഡിയടെക് എംടി6755എസ് എസ്ഒസി എന്നിവ നോക്കിയ 5.1 ന്റെ പ്രധാന ഫീച്ചറുകളാണ്.

നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്. ഇരട്ട സിം, ആൻഡ്രോയ്ഡ് ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

അവതരിപ്പിക്കുമ്പോൾ 49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 13,000 രൂപ ഇളവിൽ 36,999 രൂപയ്ക്കാണ് വിൽക്കുന്നത്. ആൻഡ്രോയ്ഡ് ഒറിയോ, 5.5 ഇഞ്ച് ക്യുഎച്ച്ഡി പിഒഎൽഇഡി ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൺ 835 എസ്ഒസി എന്നിവ പ്രധാന ഫീച്ചറുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA