sections
MORE

ചൈനയിൽ അമേരിക്കക്കാർക്കു നേരെ സോണിക് ആക്രമണം, പിടിപ്പെട്ടത് നിഗൂഢ രോഗം

sonic-attack
SHARE

ക്യൂബയിൽ സംഭവിച്ചതു പോലും ചൈനയിലും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു നേരെ ചൈനയിലും സോണിക് ആക്രമണം. അമേരിക്ക, കാനഡ നയതന്ത്രജ്ഞർക്ക് ക്യൂബയിൽ സംഭവിച്ചതു പോലെ തന്നെയാണ് ചൈനയിലും ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ ചൈന ആരോപണം നിഷേധിച്ചു.

ചൈനയിലെ നയതന്ത്രജ്ഞരും മറ്റു ജീവനക്കാരും നിഗൂഢ ശബ്ദങ്ങളെ കരുതിയിരിക്കണമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരിൽ ഒരാൾക്ക് അപൂർവ്വ രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എന്നാൽ ഈ അസുഖം ചൈനയിൽ ഒരാൾക്കു പോസും പിടിപ്പെട്ടിട്ടില്ല.

2017 മുതൽ 2018 ഏപ്രിൽ വരെയുള്ള സമയത്ത് ഗ്വാങ്ചോയിലെ കോൺസുലേറ്റിൽ സേവനം ചെയ്യുന്ന ജീവനക്കാരനാണ് സോണിക് ആക്രമണത്തെ തുടർന്ന് മസ്തിഷ്ഘാതമേറ്റതായി കണ്ടെത്തിയത്.

ക്യൂബയിൽ സോണിക് ആക്രമണം നടന്നത് രാത്രിയായിരുന്നു. പലരും വിചിത്രമായ ശബ്ദങ്ങളോ വിറയലുകളോ അനുഭവിച്ചുവെനന്നായിരുന്നു റിപ്പോർട്ട്. വലിയ മുഴക്കങ്ങളോ ചീവീടുകളുടേത് പോലുള്ള അസഹ്യമായ ശബ്ദങ്ങളോ ആണ് ഇവര്‍ കേട്ടത്. ഒരു മിനിറ്റോളം ഇത് നീണ്ടു നിന്നെന്നും ഇതിന് ശേഷം കേള്‍വിക്കുറവും ഓര്‍മക്കുറവും സംഭവിച്ചു. 

അന്ന് അമേരിക്കയുടെ എഫ്ബിഐയും സിഐഎയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമൊക്കെ കിണഞ്ഞ് പരശ്രമിച്ചിട്ടും എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായിട്ടില്ല. ചൈനയിൽ കൂടി ഇത് സംഭവിച്ചതോടെ അമേരിക്കയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്. ശബ്ദം കൊണ്ട് ഇത്തരമൊരു ആക്രമണം നടത്തുക എളുപ്പമല്ല. സൗതാംപ്ടണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ഇത്തരമൊരു ആക്രമണം 50 അടി അകലെ നിന്ന് നടത്തണമെങ്കില്‍ പോലും ഒരു കാറിന്റെ വലിപ്പമുള്ള സോണിക് ഉപകരണം വേണം. ഇനിയങ്ങനെയൊന്ന് ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ തന്നെ പെട്ടെന്ന് കണ്ടെത്താനും സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA