ഇരുണ്ട ഭൂഖണ്ഡത്തിലെ വലിയ കാട്

488867717
SHARE

ഇന്ത്യക്ക് പുറത്തേയ്ക്ക് സഞ്ചാര മോഹവുമായി പോകുമ്പോൾ രസകരമായ കാഴ്ചകൾ നാം തിരയാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലേക്ക് നമ്മുടെ ചിന്തകൾ സഞ്ചരിക്കാറേയില്ല. എന്നാൽ സഞ്ചാരികളെ കൊതിപ്പിക്കുന്ന എത്രയോ കാഴ്ചകൾ ഇവിടെയുണ്ടെന്നോ! അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രുഗർ ദേശീയ ഉദ്യാനം. 19,485 സ്‌ക്വയർ കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഉദ്യാനമാണിത്. ആഫ്രിക്കയിലെ ഏറ്റവും വലിയ റിസേർവ് വനമാണ് ക്രൂഗർ ഉദ്യാനം.

171220274
ക്രുഗർ പാർക്കിലെ കാഴ്ചകൾ

ആഫ്രിക്കയുടെ മുഴുവൻ കാനന ഭംഗിയും  വന്യ മൃഗ സമ്പത്തും ഇവിടെ വരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. സൗത്ത് ആഫ്രിക്കൻ സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ ഉദ്യാനം.

സാഹസികതയുടെ ഇടമായതുകൊണ്ടു ക്രുഗർ പാർക്ക് സഫാരിയും ഇവിടെ അധികൃതർ ഒരുക്കിയിട്ടുണ്ട്. വലിപ്പമേറിയ കാടായതിനാൽ ഇതിനുള്ളിലുള്ള നിരവധി വന്യ ജീവികൾക്ക് സ്വൈര്യ വിഹാരം നടത്താനുള്ള യഥേഷ്ടം സ്ഥസൗകര്യമുണ്ട്, ജംഗിൾ സഫാരിയിലൂടെ ആ കാഴ്ച യാത്രികർക്ക് ആസ്വദിക്കുകയും ചെയ്യാം.

503258579
ക്രുഗർ പാർക്ക് സഫാരി

147 തരം സസ്തനികൾ, 114 തരം ഉരഗങ്ങൾ, 507 ഓളം പക്ഷി വർഗ്ഗങ്ങൾ, 34 തരം ഉഭയ ജീവികൾ, 336 തരം മരത്തിൽ ജീവിക്കുന്ന തരം ജീവികൾ എന്നിവ ഉണ്ടെന്നു പറയുമ്പോൾ ഈ വിശാലമായ ക്രൂഗർ ഉദ്യാനത്തിന്റെ മഹനീയത എത്രയുണ്ടെന്ന് ഊഹിക്കാം. 1926 ൽ ആണ് ഈ പ്രദേശത്തെ നാഷണൽ പാർക്കായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

kruger-national-park7
ക്രുഗർ പാർക്ക് സഫാരി

ഒരു ലക്ഷം വർഷങ്ങൾക്കു മുൻപ് മനുഷ്യന്റെ ആദിമ രൂപമായ ഹോമോഇറക്റ്റസ് ഈ വന ഭാഗങ്ങളിൽ ഉണ്ടായിരുന്നതായി ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

പണ്ട് ഈ കാട്ടിൽ മൃഗ വേട്ടയുണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും വംശനാശ ഭീഷണയും നിമിത്തം  ക്രൂഗർ നാഷണൽ പാർക്കിലെ വന്യ മൃഗ വേട്ട നിരോധിച്ചിരിക്കുകയാണ്.

Kruger-Park2
ക്രുഗർ പാർക്കിലെ കാഴ്ചകൾ

ഇപ്പോൾ ഈ കാട് സഞ്ചാരികൾക്കായി തുറന്നു നൽകിയിട്ടുണ്ട്. വ്യത്യസ്‌തമായ പല സഫാരികളും ഇവിടെ യാത്രികർക്ക് ആസ്വദിക്കാം. കാട്ടിലും വ്യത്യസ്ത ജീവി വിഭാഗത്തിൽ പെട്ട വന്യ മൃഗങ്ങൾക്കുമിടയിൽ സമയവും വിനിയോഗിക്കാം.

തുറന്ന വാഹനത്തിലും ,നടന്നും ഇവിടുത്തെ വന കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം. സൂര്യ അസ്തമയ സമയത്തു സൺ സെറ്റ് ഡ്രൈവും ഇവിടെ ഉണ്ട്. മൂന്നു തരം സഫാരികളാണ് ഇവിടെ ക്രൂഗർ അധികൃതർ അനുവദിച്ചിരിക്കുന്നത്

ബഡ്ജറ്റ് ക്രൂഗർ സഫാരി - അതായത് ക്രൂഗറിലെ കാഴ്ചകൾ എല്ലാമൊന്നും ആസ്വദിക്കേണ്ടതില്ലെങ്കിൽ പക്ഷെ കാടിനോട് അത്രയടുത്തു പെരുമാറാൻ ഇഷ്ടമെങ്കിൽ ഈ യാത്ര മാർഗ്ഗം തിരഞ്ഞെടുക്കാം. കാടിന്റെ പച്ച മണവും ആസ്വദിച്ച് സഫാരിയുടെ ടെന്റുകളിൽ കൂടുകയുമാകാം.

ആഫ്രിക്കൻ കാടുകളിൽ ഒരു രാത്രി ആസ്വദിച്ചു കിടന്നുറങ്ങുക! എത്ര വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമത്! ഒരു പാട് പണം മുടക്കുള്ള സഫാരിയല്ല ഇത്. കാട് മുഴുവൻ കറങ്ങുക എന്നതിനപ്പുറം കാടിനെ പറ്റുന്നത് പോലെ അടുത്തറിയുന്ന ഈ സഫാരി കൊണ്ട് ഉദ്ദേശിക്കുന്നത്. സൺ സെറ്റ് ഡ്രൈവ്, രുചികരമായ സ്റ്റാർ ഭക്ഷണം, ക്യാമ്പ് ഫെയറുകൾ എന്നിവ ഈ സഫാരിയുടെ മറ്റു പ്രത്യേകതകളാണ്.

kWild_Dog6
വൈൽഡ് ഡോഗ്

ക്ലാസ്സിക് ക്രൂഗർ സഫാരി- പേര് ഉഉദ്ദേശിക്കുന്നതു പോലെ തന്നെ യാത്രയ്ക്ക് ഒരു ക്‌ളാസ്സിക് സ്വഭാവം നൽകുന്ന സഫാരിയാണിത്. ബഡ്ജറ്റ് സഫാരിയും ക്‌ളാസ്സിക് സഫാരിയും തമ്മിലുള്ള പ്രധാന വ്യത്യാസം അവ നിങ്ങൾക്കായി ഒരുക്കുന്ന താമസ സൗകര്യം തന്നെയാണ്. ബഡ്ജറ്റ് തരം പോലെ ടെന്റുകളല്ല ക്‌ളാസ്സിക് സഫാരി വാഗ്ദാനം ചെയ്യുന്നത്.

മനോഹരമായ ഒരു ചെറിയ കുടിലിലാണ്. ഇവിടെ നിങ്ങൾക്കായി അത്യാവശ്യം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രിഡ്ജ്, എയർ കണ്ടീഷൻ എന്നീ സൗകര്യങ്ങൾ ഇതിലുണ്ട്. രാവിലെയും രാത്രിയിലുമുള്ള ഉദയ-അസ്തമയ ഡ്രൈവുകൾ, രാത്രിയിലെ വൈൻ രുചിക്കുന്ന ക്യാമ്പ് ഫെയറുകൾ, അഞ്ചു ദിവസത്തിൽ കൂടുതൽ താങ്ങുന്നുണ്ടെങ്കിൽ കാട്ടിലേക്കുള്ള നടത്തം,എന്നിവ ക്‌ളാസ്സിക് സഫാരി നൽകുന്നുണ്ട്. എത്ര ദിവസം കാട്ടിൽ വേണമെന്നുള്ളത് യാത്രികർക്ക് തീരുമാനിക്കാം.

Kruger-Parkkambaku-safari-1
ക്രുഗർ പാർക്ക് സഫാരി

കോമ്പോ ക്രൂഗർ സഫാരി- ആഴത്തിലുള്ള കാടിന്റെ ഭംഗിയും ദേശീയ ഉദ്യാനത്തിന്റെ ലാഘവത്വവും ഒന്നിച്ചു ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള മാർഗ്ഗമാണിത്. കാടിന്റെ ഉള്ളിലെ വന്യ ജൈവിക ലോകത്തേക്കുള്ള കാഴ്ചകളും പുറമെ ഉദ്യാനത്തിന്റെ ദൃശ്യാ ഭംഗിയും ഇതിൽ ഒന്നിച്ചു ആസ്വദിക്കാം. കാട്ടിലോ അതോ ഉദ്യാനത്തിലോ എവിടെയാണ് കൂടുതൽ സമയം വിനിയോഗിക്കേണ്ടതെന്നും സഞ്ചാരികളുടെ സ്വന്തം തീരുമാനമാണ്. വളരെയധികം സൗകര്യമുള്ള ഒരു കുഞ്ഞു വീടാണ് ഈ സഫാരിയിൽ യാത്രികർക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. കാടിന്റെ ഉള്ളിലെ കാഴ്ച്ച അത്ര നിസ്സാരമല്ല, നൂറിലധികം ഇം പക്ഷികളുൾപ്പെടെയുള്ള വന്യ ജവികാ ജാലം ഹൃദയം കവരും.

പക്ഷി നിരീക്ഷണം, ഗോൾഫ് കളിയ്ക്കാനുള്ള സൗകര്യം, കാടിന്റെ അകത്തൂടെയുള്ള നടത്തം, വ്യത്യസ്ത തരം വാഹനത്തിൽ ഉള്ള കാടൻ സന്ദർശനം എന്നിവ ഇവിടെ പ്രത്യേകതകളാണ്. അനുഭവസ്ഥരായ ഗെയിഡുകളുടെ സഹായത്തോടെയാണ് കാട്ടിലേക്കുള്ള നടത്തം അനുവദിക്കപ്പെട്ടിരിക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയെ കുറിച്ചും അവിടുത്തെ മൃഗങ്ങളുടെയും മരങ്ങളുടെയും വരെ പ്രത്യേകതകളെ കുറിച്ചും അവർ സഞ്ചാരികൾക്ക് നന്നായി പറഞ്ഞു കൊടുക്കും. ഇരുനൂറിലധികം ഇനത്തിൽ പെട്ട പക്ഷികൾ ഉള്ളതുകൊണ്ട് പക്ഷി നിരീക്ഷകരായ സഞ്ചാരികൾക്ക് ഏറെ പ്രിയമാണ് ക്രൂഗർ കാടുകൾ.

ഒപ്പം മികച്ച വന്യജീവി ഫോട്ടോഗ്രാഫേഴ്സിനും ഈ കാടുകൾ ഏറെ പ്രിയം തന്നെ. സ്വന്തമായി ഡ്രൈവ് ചെയ്യാനും ആവശ്യമുണ്ടെങ്കിൽ ദരിവരെ ഉപയോഗിച്ച് സഞ്ചരിക്കാനും ഇവിടെ അനുവാദമുണ്ട്, പക്ഷെ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളിൽ ആയിരിക്കണമെന്ന് മാത്രം. കാട്ടിൽ കയറുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന വാഹനത്തെ വിട്ടു ഏറെ ദൂരമൊന്നും പുറത്തേയ്ക്ക് പോകരുത്, അതുപോലെ വന്യ മൃഗങ്ങളെ യാതൊരു വിധത്തിലും പ്രകോപിപ്പിക്കാനും പാടില്ല എന്നുള്ളതാണ്. വാഹനത്തിൽ ഇന്ധനം ആവശ്യത്തിന് എപ്പോഴും കരുത്തേണ്ടതുണ്ട്. സാധനങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്ന കുരങ്ങന്മാരെ ശ്രദ്ധിക്കുക. ഇത്രയുമൊക്കെ സൂക്ഷിച്ചു അധികൃതർ നൽകുന്ന നിർദ്ദേശവും പാലിക്കുകയാണെങ്കിൽ അതിമനോഹരമായ ഒരു കാടിന്റെ അനുഭവം ഈ ക്രൂഗർ യാത്ര ഉറപ്പു തരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA