പഴശ്ശിയെ കാണാൻ

ബാണാസുര സാഗർ അണക്കെട്ട്
SHARE

വയനാടിന്റെ ഹൃദയത്തിലൂടെ പ്രകൃതിയെ അടുത്തറിയാം. എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയാണ് വയനാടിന്റേത്. വയനാടിന്റെ ഹൃദയഭാഗത്ത് കാഴ്ചയുടെ വിരുന്നാണ് ബാണാസുര സാഗർ അണക്കെട്ട്. കൽപ്പറ്റയിലെ പ്രധാന വിനോ ദ സഞ്ചാര കേന്ദ്രമാണിത്. മലകൾ അതിരിട്ട താഴ്വരയിൽ നിറഞ്ഞു നിൽക്കുന്ന ബാണാസുര സാഗർ ഇന്ത്യയിലെ തന്നെ ഏററ വും വലിയ അണക്കെട്ടാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളിലൊന്നും.

മഹാബലി ചക്രവർത്തിയുടെ മകന്‍ ബാണാസുരൻ തപസ്സു ചെയ്ത മലയാണ് കല്‍പ്പറ്റയുടെ അതിർത്തിയിലെ കാടുകളെന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിൽ നിന്നാണു ബാണാസുരസാഗർ എന്ന പേരു വീണത്.

അണക്കെട്ടിനു നടുവിൽ ചെറിയ ദ്വീപുകളുണ്ട്. അണക്കെട്ടിനു നടുവിൽ ഉയർന്നു നിൽക്കുന്ന ദ്വീപുകൾ അതിമനോഹരമാണ് കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ബ‌ാണാസുരസാഗർ. സാഹസികത മനസ്സിലുണ്ടെങ്കിൽ ബാണാസുരന്റെ പേരിലുളള കാട്ടിലേക്ക് ട്രക്കിങ് നടത്താം.

പഴശിരാജയെ കാണാൻ

ഒളിപ്പോരില്‍ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വീരപഴശി മരിച്ചു വീണ മണ്ണാണ് വയനാട്. കൊടും കാടിനു നടുവിൽ കുറിച്യരെ പേടിച്ച് ഓടിയൊളിച്ച ബ്രിട്ടീഷ് സൈന്യത്തിന്റെ നേര്‍ക്കാഴ്ച ഹരിഹരൻ സംവിധാനം ചെയ്ത പഴശിരാജയിൽ കണ്ടു. കേരള ത്തിന്റെ സിംഹം എന്നു ദേശസ്നേഹികൾ പുകഴ്ത്തിയ പഴശിയുടെ സ്മാരകം സന്ദര്‍ശിക്കുന്നത് അഭിമാനമായി കരുതുന്നു, ഇന്ത്യാക്കാരെല്ലാം.

വയനാട്ടിലെ മാനന്തവാടിയിലാണ് പഴശി സ്മ‍ൃതിമണ്ഡപം. തോക്കും പീരങ്കിയുമായി എത്തിയ ബ്രിട്ടീഷ് സൈന്യത്തിനെ തിരെ അമ്പും വില്ലും ഉപയോഗിച്ച് നേരിട്ട പഴശിരാജാവ് പുതുപ്പ ളളി ഗുഹയിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നൽകിയത്. ഇവി ടെ വച്ച് ബ്രീട്ടീഷുകാർ പഴശിരാജാവിനെ പിടികൂടിയെന്നാണ് കേട്ടു പഴകിയ ചരിത്രം. വീരപഴശിയോടുളള ആദരവു പ്രകടിപ്പിക്കാൻ പിൻതലമുറക്കാർ മാനന്തവാടിയിൽ സ്മാരകം നിർമിച്ചു. പഴശി രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് സ്മൃതി കുടീരത്തിൽ സൂക്ഷിച്ചിട്ടുളളത്. വയനാട്ടിലെ ചുരവും കാടിന്റെ ഭംഗിയും ആസ്വദിക്കാനെത്തുന്നവർ ദേശസ്നേഹിയായ പഴശി രാജാവിന്റെ സ്മൃതിമണ്ഡപം കാണാൻ മാനന്തവാടിയിലും എത്തുന്നു. മാനന്തവാടി പട്ടണത്തിൽത്തന്നെയാണ് ഈ സ്മാരകം. രാവിലെ 10 മണിമുതൽ വൈകിട്ട് ആറു വരെ സ്മാരക ത്തിൽ പ്രവേശനമുണ്ട്. തിങ്കളാഴ്ച അവധിയാണ്.

കുറുവ ദ്വീപ്

വയനാട്ടിലെ പ്രധാന ആകർഷണമാണു കുറുവ ‌ദ്വീപ്. ഒരിക്കൽ ഇവിടെയെത്തിയവർ വീണ്ടു വീണ്ടുമെത്താൻ കൊതിക്കുന്ന ഇടം. കബനി നദി ചുറ്റിയൊഴുകിയപ്പോൾ സൃഷ്ടിക്കപ്പെട്ട ദ്വീപാണ് കുറുവ. 950 ഏക്കർ കാടാണിത്. കർണാടകയുടെ ബോർഡറി ലായതിനാൽ ഇവിടെയെത്തുന്നവരിൽ പകുതി മലയാളികളും, ബാക്കി കന്നഡക്കാരുമാണ്.

യഥാർഥത്തില്‍, മൂന്ന് ദ്വീപുകൾ കൂടിച്ചേർന്ന വലിയ തുരുത്താണ് കുറുവ ദ്വീപ്. ഇതിലൊന്നിൽ രണ്ട് തടാകങ്ങളുണ്ട്. തടാകക്കരയിലെ മരങ്ങളിൽ കൂടുവച്ചിട്ടുളള പക്ഷികളാണ് കുറുവയുടെ ശബ്ദം. തത്തകളാണ് പ്രധാന ആകർഷണം. അതിമനോഹരമാ യ വേറിട്ട ഇനങ്ങളിലെ ചിത്രശലഭങ്ങളാണ് വേറൊരു കാഴ്ച.

ഇക്കോ ടൂറിസമാണ് കുറുവയുടേത്. നൂറ്റാണ്ടുകൾ പഴക്കമുളള പടുകൂറ്റന്‍ മരങ്ങളുളള കാട്ടിൽ വലിയ മൃഗങ്ങളൊന്നുമില്ല. എങ്കി ലും, ദ്വീപീലേക്കു പ്രവേശിക്കാൻ ഫോറസ്റ്റ് ഓഫിസറുടെ അനുമതി വേണം. കൽപ്പറ്റയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിൽ നിന്നാണ് അനുമതി എടുക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA