പത്ത് രൂപയ്ക്ക് കുമരകത്തു നിന്ന് മുഹമ്മയിലേക്ക് യാത്ര ചെയ്യാം

kumarakom-backwaters
SHARE

കോട്ടയംകാർക്ക് ചന്തക്കവലയും കുമരകം ജെട്ടിയുമൊന്നും പുതിയ സ്ഥലങ്ങൾ അല്ല കേട്ടോ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ മുഹമ്മ വരെ ഒരു യാത്ര. നിരവധി തവണ പോയിട്ടുള്ള സ്ഥലമാണെങ്കിൽ കൂടി ഒരു ആദ്യാനുഭവം. യാത്രകൾ എപ്പോഴും പുതുമകൾ സമ്മാനിക്കുന്നു. സായിപ്പ് ഈ ‘റെജുവിനേഷൻ’ എന്നൊക്കെ പറയുന്ന ആ ഒരു ഇത്. അതാവുമല്ലേ....ആവോ.

ഏതായാലും ഞാൻ ബോട്ടിൽ കയറി. ജനാലയ്ക്കരികിൽ തന്നെയൊരു സീറ്റുറപ്പിച്ചു. കുമരകം – മുഹമ്മ പത്ത് രൂപ. ഓളപ്പരപ്പിലൂടെ പൊങ്ങിയും താണും വേമ്പനാട്ട് കായലിനെ കീറിമുറിച്ചു കൊണ്ട് മണിയടിച്ച് അവൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയാണ്. ചുറ്റു പാടും ആവേശത്തോടെ നോക്കിക്കാ ണുന്നു. പുതുകാഴ്ചകൾക്കായ്... അങ്ങിങ്ങായി പലരുടെയും എത്തിനോട്ടങ്ങൾ... എന്റെ ശരീരഭാഷ കണ്ട് സ്ഥിരം ബോട്ട് യാത്രികനല്ലെന്ന് മനസ്സിലാക്കിയ, തൊട്ടരികെയിരുന്ന ചേച്ചി : ‘എങ്ങോടാ? ആലപ്പെഴയ്ക്കാണോ? (പഴയ തലമുറയ്ക്ക് ‘ആലപ്പുഴ’ അല്ല ‘ആലപ്പെഴ’ ആണെന്ന് ഞാൻ മനസ്സിലാക്കി!) അതിഥികളെ സ്വീകരിക്കാൻ തയാറായി ഉല്ലാസ ആഡംബര നൗകകൾ വരിവരിയായി ഇടംപിടിച്ചിട്ടുണ്ട്.

സ്വകാര്യതയും ആഡംബരവും പ്രദാനം ചെയ്യുന്ന ഹൗസ് ബോട്ട് യാത്രകളേ ക്കാൾ എന്തുകൊണ്ടും വേറിട്ടൊരനുഭവമായിരുന്നു ഈ സർവീസ് ബോട്ട് യാത്ര മീൻ വിൽപ്പനക്കാർ, ചെത്തു തൊഴി ലാളികൾ, പരമ്പരാഗത മൽസ്യത്തൊഴിലാളികൾ, അങ്ങനെ ചേറ്റുമണം മുറ്റിനിൽക്കുന്ന കാറ്റേറ്റ് തിരിഞ്ഞു നോക്കിയ പ്പോൾ, അങ്ങ് ദൂരെ, താറാവുകൾ കൂട്ടം കൂട്ടമായി വെള്ളത്തി ലേക്ക്...

kumarakom-lake

ഉച്ചയൂണിനുള്ള സമയമായി. ഏതു ദേശത്തു ചെന്നാലും  അവിടത്തെ രുചിഭേദങ്ങൾ അനുഭവിച്ചറിയുകയെന്നതാണല്ലോ അതിന്റെ ഒരു ഇത്. പ്രാദേശികമായി സ്മിത ഹോട്ടൽ എന്ന റിയപ്പെടുന്ന  ‘വൈദ്യരുടെ കടയാണ്’ അടുത്ത ലക്ഷ്യം. ആളെ ക്കാത്തുകിടക്കുന്ന ആനവണ്ടിയിൽ കയറി നേരെ കായിപ്പുറം കവല.  നിന്നുതിരിയാൻ ഇടമില്ലാത്ത ഒറ്റമുറി ഭക്ഷണശാല യിലെ ആൾതിരക്ക് എന്നെ അദ്ഭുതപ്പെടുത്തി. മെഴ്സിഡസ്, വോൾവോ തുടങ്ങി പല ആഡംബര കാറുകളും അവിടവിടെ  പാർക്ക് ചെയ്തിരിക്കുന്നു.  അതിൽ മൂന്നെണ്ണം അന്യസംസ്ഥാ ന രജിസ്ട്രേഷൻ. വൈദ്യരുടെ കൈപുണ്യത്തിനുള്ള അംഗീ കാരം നേരിട്ടു കണ്ടറിഞ്ഞു. ഊണ്, കപ്പ, മീൻതലക്കറി, കൊഞ്ച് വറുത്തത്, വരാല് കറി, ഞണ്ട് വാളക്കറി അങ്ങനെ നീളുന്നു വൈദ്യരുടെ കുട്ടനാടൻ രുചിക്കൂട്ടിന്റെ  രസതന്ത്രം. വയറ് നിറഞ്ഞു.. ഒപ്പം മനസ്സും. അത് അങ്ങനെ എപ്പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ. വൈദ്യർക്കിത് കേവലം കച്ചവടം മാത്രമല്ലെന്നു ഞാൻ മനസ്സിലാക്കി. 

ഇരുണ്ടുകൂടിയ കാർമേഘത്തണലിൽ പാതിരാമണൽ ദ്വീപും കടന്ന് ബോട്ട് കുമരകത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. പുറത്ത് തോരാതെ മഴ പെയ്യുന്നുമുണ്ടായിരുന്നു... ഇടവപ്പാതിയുടെ ആരംഭമെന്നോണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA