ഒരു പലായനം, പിന്നെ മടക്കം

SHARE

യേശുവിന്റെ തിരുപ്പിറവിയെ സൂചിപ്പിക്കുന്ന ഒരു ദിവ്യ നക്ഷത്രം, കിഴക്കേമാനത്ത് കണ്ട ഒരു സംഘം വാനഗോള ശാസ്ത്രജ്ഞർ, ആ നക്ഷത്രത്തെ അനുധാവനം ചെയ്ത് ജറുസലേമിൽ എത്തി. അവരിൽ നിന്നും ‘യഹൂദന്മാരുടെ രാജാവായി’ പിറന്നവനെപ്പറ്റി അറിഞ്ഞ ഹെരോദാ രാജാവ് യേശുവിന്റെ പ്രായം, കണക്കുകൂട്ടി, രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെയെല്ലാം നിഗ്രഹിക്കുവാൻ കല്പന കൊടുത്തു. ഈ അവസരത്തിൽ ഒരു ദൈവദൂതന്റെ നിയോഗം അനുസരിച്ച്, ജോസഫ്, മറിയത്തിനെയും ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് പോയി. 

1holy-family-church-in-Cairo
Holy family church entrance

ഈ യാത്ര അവസാനിച്ചത് കെയ്റോയിലാണ് എന്ന് പറയപ്പെടുന്നു. അവിടെ തിരുകുടുംബം പാർത്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ദേവാലയമുണ്ട്. സെർജിയസ്, ബാക്കസ് എന്നീ വിശുദ്ധരുടെ പേരിലാണ് തിരുക്കുടുംബ ദേവാലയം അറിയപ്പെട്ടിരുന്നത്. പള്ളിയുടെ പിന്നാമ്പുറത്ത് 10 മീറ്റർ താഴ്ചയിൽ ഒരു നിലവറ ഉണ്ട്. തിരുക്കുടുംബത്തിന്റെ വിശ്രമകേന്ദ്രം അതായിരുന്നുവത്രേ.

യേശുവിനെ കൊല്ലുവാൻ ശ്രമിച്ച രാജാവിന്റെ കാലശേഷം, അവർ തിരികെ നസറേത്തിലേക്ക് മടങ്ങിവന്നു. മുപ്പതാം വയസ്സുവരെ, സ്വന്തം കുടുംബത്തിന് വേണ്ട പിന്തുണ നൽകിക്കൊണ്ട് യേശു നസറായനായി വളർന്നു വന്നു എന്നതാണ് ബൈബിൾ ഭാഷ്യം. 

2nazareth-Village-museum
Nazareth Village museum

2000 സംവത്സരങ്ങൾക്കു മുൻപ് യേശു വളർന്ന നസറേത്ത് ഗ്രാം എങ്ങനെയുണ്ടായിരുന്നു എന്ന് കാണാൻ ഇന്ന് നമുക്ക് സൗകര്യമുണ്ട്. നഗരഹൃദയത്തിൽ തന്നെ നസറേത്ത് വില്ലേജ് എന്ന ഒരു ഓപ്പൺ എയർ മ്യൂസിയമുണ്ട്. പഴയ കാല മാതൃകയിലുള്ള വീടുകൾ, സിനഗോഗ്, ഓലിവ് തോട്ടം, മുന്തിരിച്ചക്ക്, വീക്ഷാഗോപുരം, കൃഷിയിടങ്ങൾ, ആട്ടിൻപറ്റം, തുടങ്ങി രണ്ട് സഹസ്രാബ്ദം പിൻപിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഒട്ടേറെ കാഴ്ചകൾ അവിടെയുണ്ട്. അന്നത്തെ രീതിയിലുള്ള വസ്ത്രങ്ങളാണ് അവിടെയുള്ളവർ അണിഞ്ഞിരിക്കുന്നത്. അവരോടൊത്ത് പഴയകാല രീതിയിലുള്ള ഭക്ഷണം നമുക്ക് കഴിക്കുകയുമാകാം. ഒന്നാം നൂറ്റാണ്ടിലെ ഒരു ഗലീലക്കാരന്റെ ജീവിതം വളരെ വ്യക്തമായി നമുക്ക് മനസ്സിൽ പതിയുവാൻ നസറേത്ത് വില്ലേജ് മ്യൂസിയം സഹായകരമാകും. സന്ദർശകർക്ക് ഒരു മൺചെരാത് സമ്മാനമായി ലഭിക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA