sections
MORE

സമ്പൂർണ വാരഫലം (ജനുവരി 06 – 12)

528364383
SHARE

(2018 ജനുവരി 06 – 12 )

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. കാര്യസാധ്യതയുടെ സമയമാണ്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. വ്യാപാര സംബന്ധമായും തൊഴിൽ സംബന്ധമായും പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ആഡംബരമായ ജീവിതമായിരിക്കും. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും വർധിക്കുന്നതായിരിക്കും. സുഹൃത്തുക്കളാല്‍ ധനനഷ്ടം വന്നുചേരുന്നതാണ്. തൊഴിൽ, കാർഷിക മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. പിതാവും ജ്യേഷ്ഠസഹോദരനുമായി അഭിപ്രായഭിന്നതയുണ്ടാകും. വൃക്ക സംബന്ധമായി രോഗം വരാനിടയുണ്ട്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കോളജ് അധ്യാപകർ, പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്. കുടുംബത്തിൽ ചില മംഗളകർമ്മങ്ങള്‍ നടക്കാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മനസ്സിന് ഇണങ്ങിയ വിവാഹബന്ധം ലഭിക്കുന്നതായിരിക്കും. കോപം വർധിക്കുന്നതാണ്. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതാണ്. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകുന്നതാണ്. സാമർഥ്യമായി എല്ലാ പ്രവൃത്തികളും ചെയ്തു തീർക്കും. അംഗസംഖ്യ വർധിക്കും. പണപഴക്കം അധികരിക്കും. കഠിനമായി ചെലവ് വരാനിടയുണ്ട്. സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്നതാണ്. സകലവിധ സൗഭാഗ്യവും പ്രതീക്ഷിക്കാം. പിതാവിന് അസുഖം വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തുതീർക്കും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് ഉണ്ടാകും. കൂട്ടുവ്യാപാരം ആരംഭിക്കാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങളും ധനവരവും പ്രതീക്ഷിക്കാം. വിശ്വാസവഞ്ചന വരാനുള്ള സമയമായി കാണുന്നു. പൊതുമേഖലാ രംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. ഉന്നതമായ പദവികൾ വഹിക്കാനുള്ള സന്ദർഭം കാണുന്നു. ഭാര്യയാൽ ചില നന്മകൾ ഉണ്ടാകും. അജീർണ്ണസംബന്ധമായ രോഗം വരാനിടയുണ്ട്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഗൗരവവും ധനവരവിന്റെയും സമയമായി കാണുന്നു. സൽപ്രവൃത്തികൾ ചെയ്യും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. കലാവാസനയുണ്ടാകും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. പാചക തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സാമർഥ്യവും ധൈര്യവും ഉള്ളവർ സഹായികളായി വന്നുചേരുന്നതാണ്. നവദമ്പതികൾക്ക് സന്താനഭാഗ്യത്തിന്റെ അവസരമായി കാണുന്നു. പിതാവിനാല്‍ മാനസികവൈഷമ്യം ഉണ്ടാകും. ആത്മാർഥതയുള്ള സുഹൃത്തുക്കളാല്‍ പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. പെൺസന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുന്നതാണ്. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സമയമാണ്. ഹാസ്യമായി സംസാരിക്കും. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള പദവി ലഭ്യമാകും. കവിതകൾ എഴുതുന്നവർക്ക് പുരസ്കാരങ്ങള്‍ ലഭിക്കുന്നതായിരിക്കും. പലരാലും ബഹുമാനിക്കപ്പെടും. വിദ്യാർഥികൾ ഉന്നതതരത്തിലുള്ള വിജയം കൈവരിക്കും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ ധാരാളം ധനം സമ്പാദിക്കുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. താഴ്‌വര, മലപ്രദേശങ്ങൾ വാങ്ങാവുന്നതാണ്. ഗ്രാമ്പു, ജാതി മുതലായ സുഗന്ധദ്രവ്യങ്ങളാൽ അധികവരുമാനം വന്നുചേരും. മനോരോഗികൾക്ക് രോഗം മൂർച്ഛിക്കുന്നതാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. വ്യാപാരത്താൽ അധികവരുമാനം ലഭ്യമാകുന്നതായിരിക്കും. വാഹനം വാങ്ങാവുന്നതാണ്. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. ബന്ധുക്കളാല്‍ പ്രശംസിക്കപ്പെടും. വിദേശത്തുനിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതായിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വ്യാപാരം, മറ്റ് തൊഴിൽ മേഖലകളിൽ വരുമാനം വന്നുചേരുന്നതായിരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. രോഗം തിരിച്ചറിയാതെ വിഷമിക്കുന്നതാണ്. പിതൃവഴി ഭൂസ്വത്തുക്കൾ വിൽക്കാനും വേറെ വാങ്ങാനും ഉള്ള സന്ദർഭം കാണുന്നു.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ബാങ്ക്, സെൻട്രൽ ഗവൺമെന്റ് സംബന്ധമായി ജോലിക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ്. വസ്ത്രാലയങ്ങൾ, സ്വർണ്ണക്കടകളിൽ വ്യാപാരം വർധിക്കുന്നതായിരിക്കും. ധനസുഭക്ഷിത്വം ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കും. മാതുലന്മാരാൽ മാനസികവൈഷമ്യം ഉണ്ടാകുന്നതാണ്. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. അന്യർക്ക് ശല്യം കൊടുക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തുക, ജീവിത പുരോഗതിക്കുവേണ്ടി പരിശ്രമിക്കുന്നതും ആയിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് ചില ആനുകൂല്യങ്ങൾ ലഭ്യമാകും. നൃത്തം, സംഗീതം, മറ്റു കലകൾ അഭ്യസിക്കാവുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർഥികള്‍ വിജയിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. അൽപം അധൈര്യം അനുഭവപ്പെടും. പല മേഖലകളിലും വിജയം കൈവരിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. തയ്യൽ, മറ്റ് ചെറു തൊഴിലുകൾ ആരംഭിക്കാവുന്നതാണ്. മാതാവിനോട് സ്നേഹമായിരിക്കും. എന്നാൽ സഹോദരസ്നേഹം കുറയും. സന്താനഭാഗ്യത്തിന്റെ അവസരമായി കാണുന്നു. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് ഭൃത്യന്മാരെ ലഭിക്കാൻ വൈഷമ്യം ഉണ്ടാകാം.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ഐടി മേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കും. നിലം, വസ്തുക്കളാൽ വരുമാനം വർധിക്കും. ഭൂ ഇടപാടുകൾ നടത്തുന്നവർക്ക് തൊഴിൽ അഭിവൃദ്ധിയുണ്ടാകും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. സുഹൃത്തുക്കളാല്‍ ധനനഷ്ടം വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. യന്ത്രശാലകളിൽ വരുമാനം വർധിക്കുന്നതാണ്. പല രാജ്യങ്ങളെ കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ സാധിക്കും. ഇലക്ട്രിക്, ഇലക്ട്രോണിക്സ് കടകളിൽ വ്യാപാരം അധികരിക്കുന്നതായിരിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാനുള്ള സന്ദർഭം കാണുന്നു. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സാമർഥ്യവും ധൈര്യവും ഉണ്ടാകും. പല മേഖലകളിലും വരുമാനം വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വാഹനം വാങ്ങാവുന്നതാണ്. വ്യാപാരം, മറ്റു തൊഴിലുകൾ അഭിവൃദ്ധിപ്പെടും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. അല്‍പം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. അപ്രതീക്ഷിതമായി ഭാഗ്യം വന്നുചേരും. മാതാവിന് അസുഖങ്ങള്‍ വരാനിടയുണ്ട്. ശരീരബലം ലഭിക്കും. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകുന്നതാണ്. പല്ലുവേദന, നയനരോഗം വരാനിടയുണ്ട്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സഹോദരങ്ങൾക്ക് അൽപം പ്രയാസം വന്നുചേരും. ശയനസുഖം, ധനലാഭം പ്രതീക്ഷിക്കാം.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ധനാഗമനവും പ്രശസ്തിയും വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വ്യാപാരത്താലും തൊഴിലുകളാലും ധാരാളം സമ്പാദിക്കും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കും. പുരുഷന്മാർക്ക് സ്ത്രീകളോട് അനുകമ്പ തോന്നും. സന്താനങ്ങളാൽ മാനസികസന്തോഷം ഉണ്ടാകും. സത്യസന്ധമായ പ്രവൃത്തിയായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. ധനവും ഭൃത്യന്മാരും ആത്മാർഥതയുള്ള സുഹൃത്തുക്കളും ലഭിക്കും. പിതാവിനെയും വാർദ്ധക്യം ചെന്നവരെയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യും. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കുന്നതായിരിക്കും. കലാവാസനയുണ്ടാകും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ഉന്നതപദവിയും പ്രശസ്തിയും ലഭിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് പദവി ലഭിക്കാനിടയുണ്ട്. പുണ്യകർമ്മങ്ങൾ ചെയ്യും. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. ബ്രാഹ്മണരെയും അതിഥികളെയും സൽക്കരിക്കും. വിദ്യാർഥികൾ നല്ല മാർക്കോടുകൂടി വിജയിക്കുന്നതാണ്. വ്യാപാരത്തിൽ വളരെയധികം വരുമാനം വന്നുചേരും. സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു. സ്വയം പുരോഗമനത്തിനായി പരിശ്രമിക്കുന്നതായിരിക്കും. ഭാര്യയാലും സന്താനങ്ങളാലും നന്മയുണ്ടാകുന്നതാണ്. നൃത്തം, സംഗീതം, മറ്റു കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ശാസ്ത്രജ്ഞർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA