sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – ചിത്തിര : കാണിപ്പയ്യൂർ

Chithira Varshaphalam
SHARE

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019ൽ  കഴിഞ്ഞ ഒന്നൊന്നര വർഷമായിട്ട്  സാങ്കേതിക തസ്സങ്ങളാൽ  നിർത്തിവച്ച വ്യാപാര വ്യവസായ  സംരംഭങ്ങൾ  പുനരാരംഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും . 2019 പകുതിക്കു ശേഷമേ സാമ്പത്തിക നേട്ടവും പൂർണ ഫലപ്രാപ്തിയും ഉണ്ടാവുകയുള്ളു. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനസമാധാനത്തിന് വഴിയൊരുക്കും. വാസ്തവ വിരുദ്ധമായിട്ടുള്ള പല തോന്നലുകളും വന്നുചേരുമെങ്കിലും വിദഗ്ധ നിര്‍ദേശം സ്വീകരിക്കുകയും അവലംബിക്കുകയും ചെയ്യുന്നത് ഏതൊരു അനിഷ്ടമായിട്ടുള്ള പ്രതികരണങ്ങളേയും അതിജീവിക്കുന്നതിന് വഴിയൊരുക്കും. 

വിദേശയാത്ര സഫലമാക്കിത്തീർക്കുവാൻ സാധിക്കും. വിദേശത്തുള്ളവർക്കാണെങ്കിൽ സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കുവാനുള്ള യോഗം കാണുന്നുണ്ട്.  വിദേശത്ത് താമസിക്കുന്നവർക്ക് ജന്മനാട്ടിലെ പൂർവകാല സുഹൃത്ത് തുടങ്ങിവച്ചതായിട്ടുള്ള കർമപദ്ധതികളിൽ സാമ്പത്തിക ഭാരങ്ങളൊന്നുമില്ലാതെ  സ്വാതന്ത്ര്യത്തോടു കൂടി പ്രവർത്തിക്കുവാനുള്ള  സാഹചര്യങ്ങൾ  ഈയൊരു വര്‍ഷം വന്നുചേരുവാനുള്ള യോഗമുണ്ട്.  

യുവതലമുറയിൽ പെട്ടവർക്കാണെങ്കിൽ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അമിത ആവേശം ഒഴിവാക്കണം. പലപ്പോഴും മക്കളുടെ നിഷ്കർഷ ഇല്ലാത്ത ചില സമീപനവും പ്രവർത്തവും കാണുന്നതുവഴി അവരെ ഗുണദോഷിക്കേണ്ടതായ സാഹചര്യങ്ങൾക്ക് സുഹൃത് സഹായം തേടേണ്ടതായ സാഹചര്യം ഉണ്ടാവാം . സഹജമായ കഴിവുകൾക്ക് അംഗീകാരം ലാഭിക്കാം . വസ്തുതർക്കം പരിഹരിക്കാൻ സാധിക്കുന്നതു വഴി ആശ്വാസത്തിനു യോഗം കാണുന്നുണ്ട്. 

ഗവൺമെന്റിനോടു ബന്ധപ്പെട്ടതായിട്ടുള്ള പരീക്ഷകളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും നിയമനം ലഭിക്കുവാനും സാധ്യത കാണുന്നു. മറ്റു ചിലർക്ക് മുൻകാല പ്രാബല്യത്തോടു കൂടി ശമ്പള വർധനവ് ലഭിക്കുന്നതു വഴി നിലവിലുള്ള ഗൃഹത്തിന് മാറ്റങ്ങൾ വരുത്തുവാനോ പണി ചെയ്തു വരുന്ന ഗൃഹം വാങ്ങിക്കുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതുവാനോ യോഗം കാണുന്നുണ്ട്. തൊഴിൽപരമായിട്ടുള്ള മേഖലകളിൽ നേട്ടം ഉണ്ടാകുന്നതുവഴി മാതാപിതാക്കളുടെ ആവശ്യങ്ങൾ കൂടി വേണ്ടവിധത്തിൽ നിർവഹിക്കും. പുതിയ കാർഷിക മേഖലകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിത്തീരും.  കാര്‍ഷിക മേഖലകളില്‍ ഇൻഷുറൻസ് പരിരക്ഷകളെല്ലാം പൂർണമായ രീതിയിൽ അവലംബിക്കുന്നത്  കഷ്ടനഷ്ടങ്ങളെ ഒഴിവാക്കാൻ ഒരു പരിധിവരെ സഹായകമായി തീരുവാൻ ചിത്തിര നക്ഷത്രക്കാർക്ക് ഈയൊരു വർഷം സാധിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA